നി​ര്‍​മാ​ണപ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 1, 2020 11:21 PM IST
പേ​രാ​മ്പ്ര: കു​റ്റ്യാ​ടി പു​ഴ​യി​ല്‍ പെ​രി​ഞ്ചേ​രി​ക്ക​ട​വി​ല്‍ നി​ര്‍​മി​ക്കു​ന്ന റ​ഗു​ലേ​റ്റ​ഡ് കം ​ബ്രി​ഡ്ജി​ന്‍റെ പ്ര​വൃത്തി ആ​രം​ഭി​ച്ചു.കൊ​യി​ലാ​ണ്ടി വ​ട​ക​ര താ​ലൂ​ക്കു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​യും കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വേ​ളം, തി​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ കൂ​ട്ടി​യി​ണ​ക്കി​യാ​ണ് നി​ര്‍​ദി​ഷ്ട റ​ഗു​ലേ​റ്റ​ഡ് കം ​ബ്രി​ഡ്ജ്. കു​റ്റ്യാ​ടി പു​ഴ​യോ​ടു ചേ​ര്‍​ന്നു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഇ​ല്ലാ​താ​വും.
1720 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് ജ​ല​സേ​ച​ന സൗ​ക​ര്യ​വും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​വും. കി​ഫ്ബി പ​ദ്ധ​തി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കെ​എ​സ്‌​ഐ​ഡി​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ 68.36 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫറ​ന്‍​സി​ലൂ​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കെ. ​കൃ​ഷ്ണ​ന്‍ കു​ട്ടി, മ​ന്ത്രി തോ​മ​സ് ഐ​സ​ക് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ശി​ലാ​ഫ​ല​കം അ​നാഛാ​ദ​നം ചെ​യ്തു. പാ​റ​ക്ക​ല്‍ അ​ബ്ദു​ള്ള എം​എ​ല്‍​എ, സി.​കെ. നാ​ണു എം​എ​ല്‍​എ, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സി. സ​തി, തോ​ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ തൈ​ക്ക​ണ്ടി, കു​ന്നു​മ്മ​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത്, തി​രു​വ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മോ​ഹ​ന​ന്‍, വേ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ള്ള, ചെ​റു​വ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബി​ജു​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.