കൊ​ടു​വ​ള്ളി കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ബി​ജെ​പി മാ​ര്‍​ച്ച് ന​ട​ത്തി
Thursday, October 1, 2020 11:21 PM IST
താ​മ​ര​ശേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​ക​ള്ള​ക്ക​ട​ത്തു കേ​സി​ല്‍ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലും പി.​ടി.​എ.​റ​ഹീം എം​എ​ല്‍​എ​യും ഡ​യ​റ​ക്റ്റ​ര്‍​മാ​രാ​യ കൊ​ടു​വ​ള്ളി വെ​ണ്ണ​കാ​ട്ടി​ലെ കിം​സ് ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ലി​ലേ​യ്ക്ക് ബി​ജെ​പി മാ​ര്‍​ച്ച് ന​ട​ത്തി.
ഇ​വി​ടെ ക​സ്റ്റം​സ് റെ​യ്ഡ് ന​ട​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളും പി.​ടി.​എ.​റ​ഹിം എം​എ​ല്‍​എ​യു​ടെ സ്വ​ത്തു​ക്ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ കൊ​ണ്ടു വ​ര​ണ​മെ​ന്ന് ബി​ജെ​പി കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ര്‍​ച്ച് ബി​ജെ​പി കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ന​ടു​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​സ​ദാ​ശി​വ​ന്‍, അ​ഡ്വ.​ബി​ജു പ​ടി​പ്പു​ര​ക്ക​ല്‍, വി.​ഷി​ജി​കു​മാ​ര്‍, കെ.​പി.​മു​ര​ളീ​ധ​ര​ന്‍, ഷി​ബു പോ​ര്‍​ങ്ങോ​ട്ടൂ​ര്‍, ബി​നീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.