കൊ​യി​ലാ​ണ്ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, October 1, 2020 11:22 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ഫി​ഷിം​ഗ് ഹാ​ർ​ബ​ർ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 63 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഹാ​ർ​ബ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
സം​സ്ഥാ​ന​ത്ത് മ​ഞ്ചേ​ശ്വ​രം, കൊ​യി​ലാ​ണ്ടി എ​ന്നീ ര​ണ്ട് ഹാ​ർ​ബ​റു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഒ​രേ സ​മ​യ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​റി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ പ​ന്ത​ലി​ൽ ഗാ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.​
ഇ​തി​നി​ടെ ഹാ​ർ​ബ​ർ ഉ​ദ്ഘാ​ട​ന​ത്തി​ൽനി​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്കി​ടെ യു​വ​മോ​ർ​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ വേ​ദി​യി​ലേ​ക്ക് ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ച്ചു.