തീ​ര​ദേ​ശ വാ​ര്‍​ഡു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ര്‍​ശ​ന​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Thursday, October 1, 2020 11:22 PM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തീ​ര​ദേ​ശ വാ​ര്‍​ഡു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ക​ര്‍​ശ​ന​മാ​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ബേ​പ്പൂ​ര്‍ പോ​ര്‍​ട്ട്, മാ​റാ​ട്, ന​ടു​വ​ട്ടം, പു​ഞ്ച​പ്പാ​ടം, അ​ര​ക്കി​ണ​ര്‍, ക​പ്പ​ക്ക​ല്‍,പ​യ്യാ​ന​ക്ക​ല്‍, ച​ക്കും​ക​ട​വ് വാ​ര്‍​ഡു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക്രി​ട്ടി​ക്ക​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലാ​ണ്.
ജി​ല്ല​യി​ല്‍ ത​ന്നെ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. വെ​ള്ള​യി​ല്‍ മേ​ഖ​ല​യി​ലും പോ​സി​റ്റീ​വ് ആ​വു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യാ​ന്‍ ആ​ളു​ക​ള്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ട്. ഇ​ത് രോ​ഗം വ്യാ​പി​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.
കോ​ര്‍​പ​റേ​ഷ​നി​ല്‍ 32 വാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലും എ​ട്ട് വാ​ര്‍​ഡു​ക​ള്‍ ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലും 13 വാ​ര്‍​ഡു​ക​ള്‍ മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലു​മാ​ണ്. 6,630 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.
3,107 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. 219 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പോ​സി​റ്റീ​വാ​യ​തി​ല്‍ 30 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​പ്പ​ക്ക​ല്‍ വാ​ര്‍​ഡി​ല്‍ 62, ച​ക്കും​ക​ട​വ് 15, പ​യ്യാ​ന​ക്ക​ല്‍ 26, മു​ഖ​ദാ​ര്‍ 47,അ​ര​ക്കി​ണ​ര്‍ 18, ന​ടു​വ​ട്ടം 12, മാ​റാ​ട് 12, പു​ഞ്ച​പ്പാ​ടം 14, കു​റ്റി​ച്ചി​റ 14 വീ​തം ആ​ളു​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.