പാ​ല​ക്കാ​ട് ചു​ര​ത്തി​ല്‍നി​ന്നു പു​തി​യ ഇ​നം ഇ​ര​പി​ടി​യ​ന്‍ വ​ണ്ടി​നെ ക​ണ്ടെ​ത്തി
Sunday, October 18, 2020 12:52 AM IST
കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട് ചു​ര​ത്തി​ല്‍ നി​ന്നും ഗ​വേ​ഷ​ക​ര്‍ കാ​രാ​ബി​ടെ (Carabidae) കു​ടും​ബ​ത്തി​ല്‍​പെ​ട്ട പു​തി​യ ഇ​നം ഇ​ര​പി​ടി​യ​ന്‍ വ​ണ്ടി​നെ ക​ണ്ടെ​ത്തി. പു​തു​ശേ​രി, മ​ല​മ്പു​ഴ നെ​ല്‍​പ്പാ​ട​ങ്ങ​ളി​ല്‍ നി​ന്നും, ചൂ​ല​ന്നൂ​ര്‍ മ​യി​ല്‍ വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ വ​ണ്ടി​ന് ബ്രാ​ക്കി​ന​സ് പൈ​ക​ടൈ (Brachinus paikadai) എ​ന്നു പേ​ര് ന​ല്‍​കി. സെ​ന്‍റ് ജോ​സ​ഫ് ദേ​വ​ഗി​രി കോ​ള​ജ് മാ​നേ​ജ​റും പ്രിൻസിപ്പലുമായിരുന്ന നി​ര്യാ​ത​നാ​യ ഫാ​. ജോ​സ​ഫ് പൈ​ക​ട സി​എം​ഐ യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഈ ​നാ​മം ന​ല്‍​കി​യ​ത്.

ഗ​വേ​ഷ​ണ ലാ​ബ് സ്ഥി​ര​മാ​യി സ​ന്ദ​ര്‍​ശി​ക്കു​ന്ന​യാ​ളാ​യി​രു​ന്നു ഫാ​ദ​ര്‍ പൈ​ക​ട. ഗ​വേ​ഷ​ണ​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ പി​ന്തു​ണ അ​തു​ല്യ​മാ​യി​രു​ന്നു. ദേ​വ​ഗി​രി കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം സീ​നി​യ​ര്‍ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ദി​വ്യ എം, ​ആ​ഷ്‌ലി കു​ര്യ​ന്‍, റി​സ​ര്‍​ച്ച് സൂ​പ്പ​ര്‍​വൈ​സ​ര്‍ ഡോ. ​സാ​ബു കെ ​തോ​മ​സ് എ​ന്നി​വ​രാ​യി​രു​ന്നു ഗ​വേ​ഷ​ണ​ത്തി​ന് പി​ന്നി​ല്‍. പാ​ല​ക്കാ​ട് ചു​ര​ത്തി​ല്‍ നി​ന്നു മാ​ത്രം ക​ണ്ടെ​ത്തി​യ പു​തി​യ ഇ​ന​ത്തി​ല്‍ പെ​ട്ട മു​പ്പ​ത്ത​ഞ്ചോ​ളം വ​ണ്ടു​ക​ളെ സു​വോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​ഴി​ക്കോ​ട് കേ​ന്ദ്ര​ത്തി​ലാ​ണ് സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. അ​ന്താ​രാ​ഷ്ട്ര ജേ​ര്‍​ണ​ലാ​യ ഓ​റി​യ​ന്‍റ​ല്‍ ഇ​ന്‍​സെ​ക്ട​സ്ല്‍ (Oriental Insects)) പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പൊ​തു​വെ ബോം​ബാ​ഡി​യ​ര്‍ ബീ​റ്റി​ല്‍​സ് ((Bombardier Beetles)) എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ​ക്കു ശ​രീ​ര​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള ഗ്ര​ന്ഥി​യി​ല്‍​നി​ന്നും രാ​സ​പ​ദാ​ര്‍​ത്ഥ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു ശ​ത്രു​ക്ക​ളി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​നാ​കും. അ​ന്‍റാ​ര്‍​ട്ടി​ക്ക ഒ​ഴി​കെ ലോ​ക​ത്തി​ന്‍റെ എ​ല്ലാ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ടു​വ​രു​ന്ന ബോം​ബാ​ഡി​യ​ര്‍ ബീ​റ്റി​ല്‍​സി​നെ കു​റി​ച്ചു​ള്ള പ​ഠ​നം ഇ​ന്ത്യ​യി​ല്‍ പ​രി​മി​ത​മാ​ണ്.

അ​ടു​ത്തി​ടെ ദേ​വ​ഗി​രി കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗം റി​സേ​ര്‍​ച് അ​സോ​സി​യേ​റ്റ് ഡോ. ​അ​ഖി​ല്‍ എ​സ് വി ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്രാ​ക്കി​ന​സ് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട പു​തി​യ ഇ​നം വ​ണ്ടി​നെ ((Brachinus devagiriensis)) നെ ​പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു.

ബോം​ബാ​ഡി​യ​ര്‍ ബീ​റ്റി​ല്‍​സി​നെ കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ കു​റ​വാ​യ​തു കൊ​ണ്ടു​ത​ന്നെ വ​ണ്ടു​ക​ളു​ടെ ക​ണ്ടെ​ത്ത​ലി​ലൂ​ടെ ഗ​വേ​ഷ​ണ രം​ഗ​ത്ത് പു​തി​യ സാ​ധ്യ​ത​ക​ള്‍ തു​റ​ക്കു​ക​യാ​ണ് ഈ ​ഗ​വേ​ഷ​ണ​സം​ഘം.