ക​രി​പ്പൂ​രി​ൽ 70 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Wednesday, October 21, 2020 11:49 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 70 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. 1387.5 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​മി​ഗ്രേ​ഷ​ൻ ആ​ഗ​മ​ന ഹാ​ളി​ലെ ടോ​യ്‌​ല​റ്റി​ലെ ഫ്ള​ഷ് ടാ​ങ്കി​ൽ നി​ന്നാ​ണ് ക​സ്റ്റം​സ് 1210 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​തം പി​ടി​ച്ച​ത്. ദു​ബാ​യി​ൽ നി​ന്നു എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് വേ​ളം പെ​രു​വ​യ​ൽ സ്വ​ദേ​ശി പു​ത്ത​ല​ത്ത് മ​ജീ​ദി​ൽ (31) നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്.
മ​ല​പ്പു​റം വ​ള​ളു​വ​ന്പ്രം സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഇ​സ്ഹാ​ഖി​ൽ (30) നി​ന്ന് 194 ഗ്രാ​മി​ന്‍റെ സ്വ​ർ​ണ ചെ​യി​നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ ദു​ബാ​യി​ൽ നി​ന്നു​ള​ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​ൻ​സ്പെ​ക്ട​ർ അ​ര​വി​ന്ദ് ഗൂ​ലി​യ​യാ​ണ് അ​ടി​വ​സ്ത്ര​ത്തി​നു​ള​ളി​ൽ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.
പ്രി​വ​ന്‍റീ​വ് സൂ​പ്ര​ണ്ടു​മാ​രാ​യ സി. ​സു​രേ​ഷ് ബാ​ബു, കെ.​കെ. പ്ര​വീ​ണ്‍ കു​മാ​ർ, സി. ​പ്ര​ദീ​പ് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഇ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, സ​ന്തോ​ഷ് ജോ​ണ്‍, സി. ​ജ​യ​ദീ​പ്, ഹെ​ഡ് ഹ​വി​ൽ​ദാ​ർ​മാ​രാ​യ ഇ.​വി. മോ​ഹ​ന​ൻ, എം. ​സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്.