രാ​ഷ്‌ട്രീയ​ത്തി​ന​പ്പു​റ​ത്തെ വി​ക​സ​ന​വും സൗ​ഹൃ​ദ്ബ​ന്ധ​ങ്ങ​ളും
Wednesday, October 21, 2020 11:49 PM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: വി​ക​സ​ന​മെ​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​നും സ​ങ്കു​ചി​ത​താ​ത്്‍​പ​ര്യ​ങ്ങ​ള്‍​ക്കും അ​പ്പു​റ​ത്താ​യി​രി​ക്ക​ണ​മെ​ന്ന ചി​ന്ത പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യ അ​പൂ​ര്‍​വ വ്യ​ക്തി​ത്വ​ങ്ങ​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു ആ​ളു​ക​ള്‍ സ്‌​നേ​ഹ​ത്തോ​ടെ ഭാ​സ്‌​ക​രേ​ട്ട​ന്‍ എ​ന്നു വി​ളി​ക്കു​ന്ന മു​ന്‍ മേ​യ​ര്‍ എം.​ഭാ​സ്‌​ക​ര​ന്‍. പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ക എ​ന്ത് ത​ട​സ​ങ്ങ​ളു​ണ്ടാ​യാ​ലും ന​ട​പ്പാ​ക്കു​ക അ​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി. മാ​വൂ​ര്‍ റോ​ഡ് മേ​ല്‍​പാ​ലം, ഞെ​ളി​യ​ന്‍ പ​റ​മ്പ് പ്ലാ​ന്‍റ്, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യം വി​ക​സ​നം,കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ മാ​ലി​ന്യ മു​ക്ത​മാ​ക്ക​ല്‍, ബീ​ച്ച് വി​ക​സ​നം, ആ​ധു​നി​ക അ​റ​വ് ശാ​ല​യ്ക്ക് തു​ട​ക്കം കു​റി​ക്ക​ല്‍ എ​ന്നി​വ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ മാ​ത്ര​മാ​ണ് ന​ട​പ്പി​ലാ​യ​തെ​ന്ന് രാഷ്ട്രീയ​എ​തി​രാ​ളി​ക​ള്‍ പോ​ലും സ​മ്മ​തി​ക്കു​ന്നു. ലി​ങ്ക് റോ​ഡ് പാ​ര്‍​ക്കിം​ഗ് പ്ലാ​സ, ഇ​പ്പോ​ള്‍ പൂ​ര്‍​ത്തി​ക​രി​ച്ച ചേ​രി നി​വാ​സി​ക​ള്‍​ക്കു​ള്ള ഫ്‌​ളാ​റ്റ് നി​ർ​മാ​ണം എ​ന്നി​വ​യും ഇ​തി​ല്‍​പെ​ടു​ന്നു.
വി​ദ്യാ​ര്‍​ഥി,യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലും അ​വ​ര്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം വ​ലി​യ പ​ങ്ക് വ​ഹി​ച്ചു. സ​ഹ​കാ​രി എ​ന്ന​തി​നു പു​റ​മെ ഇ​ച്ഛാ​ശ​ക്തി​യു​ള്ള രാ​ഷ്ട്രീ​യ നേ​താ​വു​മാ​യി​രു​ന്നു ഭാ​സ്‌​ക​ര​ന്‍. മേ​യ​റാ​യി​രു​ന്ന കാ​ല​ത്ത് കൗ​ണ്‍​സി​ല്‍​യോ​ഗ​ങ്ങ​ള്‍ വ​ലി​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ലേ​ക്ക് പോ​കാ​തെ നി​യ​ന്ത്രി​ക്കാ​നും ഇ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു.
കോ​ഴി​ക്കോ​ട് ജി​ല്ലാ സ​ഹ​ക​ര​ണാ​ശു​പ​ത്രി​ക്ക് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​തും ആ​ശു​പ​ത്രി​യെ പു​രോ​ഗ​തി​യി​ലെ​ത്തി​ച്ച​തും ഇ​ദ്ദേ​ഹ​മാ​ണ്. താ​ന്‍ കെ​ട്ടി​പ്പ​ടു​ത്ത ആ​ശു​പ​ത്രി​യി​ല്‍​ത്ത​ന്നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​വും.