കൂ​ത്താ​ളി ജില്ലാ കൃ​ഷി​ഫാ​മി​ലെ കാ​ടു​മൂ​ടി​യ ഭാ​ഗ​ങ്ങ​ൾ വെ​ട്ടി തെ​ളിച്ചു തുടങ്ങി
Friday, October 23, 2020 12:26 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലെ കൂ​ത്താ​ളി ജി​ല്ലാ കൃ​ഷി​ഫാ​മി​ൽ കാ​ടു​മൂ​ടി​ക്കി​ട​ന്ന സ്ഥലം വെ​ട്ടി തെ​ളി​ക്ക​ൽ വേ​ഗ​ത്തി​ൽ മു​ന്നേ​റു​ന്നു.​സൂ​പ്ര​ണ്ട് ക​സേ​ര​യി​ൽ സ്ഥാ​നം ക​യ​റ്റം ല​ഭി​ച്ച് ഒ​രു വ​നി​ത വ​ന്ന​തോ​ടെ​യാ​ണു പു​തി​യ മാ​റ്റ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഗീ​ത ആ​ർ. ച​ന്ദ്ര​ൻ ആ​ണി​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫാ​മി​നെ ന​ന്നാ​ക്ക​ണ​മെ​ന്ന ഉ​റ​ച്ച ചി​ന്ത ത​നി​ക്കു​ണ്ടെ​ന്നു അ​വ​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഫാ​മി​ന്‍റെ വി​ശാ​ല​മാ​യ സ്ഥലം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണു പ്ര​ഥ​മ പ​രി​ഗ​ണ​ന. ത​രി​ശാ​യും കാ​ട് പി​ടി​ച്ചും കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ഉ​പ​യോ​ഗ്യ യോ​ഗ്യ​മാ​ക്കു​ന്ന ന​ട​പ​ടി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് ഫാം. ​ഇ​വി​ടു​ത്തെ പ്ര​ശ്ന​ങ്ങ​ൾ മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ജൂ​ലാ​യ് അ​വ​സാ​ന​ത്തി​ൽ കൃ​ഷി അ​ഡീ​ഷ​ണ​ൽ ഡ​യ​ര​ക്ട​ർ ബി. ​ശ്രീ​കു​മാ​രി ഫാ​മി​ൽ എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു.