പി.​കെ. നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം അ​നു​ശോ​ചി​ച്ചു
Sunday, October 25, 2020 11:04 PM IST
പേ​രാ​മ്പ്ര: കോ​ണ്‍​ഗ്ര​സ് നേ​താ​വ് കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര​യി​ലെ ചെ​ങ്ക​ര​ക്ക​ല്‍ പി.​കെ. നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര​യി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ്വ​ക​ക്ഷി​യോ​ഗം അ​നു​ശോ​ചി​ച്ചു. മോ​ഹ​ന്‍​ദാ​സ് ഓ​ണി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​മ്മ​ര്‍ ത​ണ്ടോ​റ, രാ​ജ​ന്‍ കെ.​പു​തി​യെ​ട​ത്ത്, ര​വീ​ന്ദ്ര​ന്‍ കേ​ളോ​ത്ത്, കെ.​കെ. യൂ​സ​ഫ്, മു​ഹ​മ്മ​ത് ലാ​ല്‍. പ്രേ​മ​ദാ​സ​ന്‍, ശ​ശി കി​ഴ​ക്ക​ന്‍ പേ​രാ​മ്പ്ര, പി.​പി. ശ്രീ​ല​ത, വി.​പി. സി​ദ്ദി​ഖ്, ടി.​കെ. ഉ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ണ്‍​കു​മ​ര്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡന്‍റ് രാ​ജ​ന്‍ മ​രു​തേ​രി എ​ന്നി​വ​ര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.