അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പി​ന്നീ​ട് ദേഹാ‌സ്വാസ്‌ഥ്യ​ത്തെ തു​ട​ർ​ന്ന് മ​രിച്ചു
Saturday, October 31, 2020 2:37 AM IST
കൊ​യി​ലാ​ണ്ടി: ത​ല​കീ​ഴാ​ഴാ​യി മ​റി​ഞ്ഞ് ലോ​റി​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട ഡ്രൈ​വ​ർ പി​ന്നീ​ട് ദേ​ഹാ​സ്വാ​സ്ഥ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ആ​ന്ധ്ര സ്വ​ദേ​ശി കി​ഷോ​ർ (45) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

ക​ണ്ണൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ത്തി​ല്‍​പ്പെ​ട്ട​ത്. പൂ​ക്കാ​ട് കെ​എ സൂ​പ്പ​ര്‍ മാ​ക്ക​റ്റി​നു സ​മീ​പ നേ​ഴ്‌​സ​റി​ക്കു മു​മ്പി​ലാ​ണ് അ​പ​ക​ടം . ത​ല​കീ​ഴാ​യി ലോ​റി സ​മീ​പ​ത്തെ ച​തു​പ്പി​ലെ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ് ലോ​റി ഡ്രൈ​വ​റെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ശു​പ​ത്രി പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ശ്രു​ശു​ഷ ന​ൽ​കി. തു​ട​ർ​ന്ന് വീ​ണ്ടും ഇ​യാ​ളെ അ​പ​ക​ട​സ്ഥ​ല​ത്തെ​ത്തി​ച്ച​പ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കു​ന്ന വ​ഴി മ​രി​ച്ചു.