തെ​ര​ഞ്ഞെടു​പ്പ് ക​മ്മ​ിറ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 30, 2020 11:21 PM IST
താ​മ​ര​ശേ​രി: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി പ​ര​പ്പ​ന്‍​പൊ​യി​ലി​ല്‍ ആ​രം​ഭി​ച്ച തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സ് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സി.​ഗ​ഫൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ര​പ്പ​ന്‍​പൊ​യി​ല്‍ ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥിപി.​കെ.​റാ​മി​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ പി.​സി.​അ​ബ്ദു​ള്‍ അ​സീ​സ്, സ​ഫി​യ കാ​രാ​ട്ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സോ​മ​ന്‍ പി​ലാ​ത്തോ​ട്ടം, സി.​മൊ​യ്തീ​ന്‍​കു​ട്ടി ഹാ​ജി, കാ​രാ​ട്ട് അ​ബ്ദു​ള്‍ ഹ​ഖ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ്. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ക​ൺ​വീ​ന​ർ വി.​ജെ. സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
​ചെ​യ​ർ​മാ​ൻ ജോ​സ​ഫ് വെ​ട്ടു​ക​ല്ലേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഒ.​ഡി.​തോ​മ​സ്, പി.​എം.​തോ​മ​സ്, ജോ​സ് ചെ​രി​യ​ൻ, വി​ത്സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, രാ​ജ​ൻ ഉ​റു​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.