ച​ട്ടം ലം​ഘി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണം: സ​മ​രം ന​ട​ത്തു​മെ​ന്ന് വിഫാം
Monday, November 30, 2020 11:28 PM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് പൂ​വ്വ​ത്തും​ചോ​ല​യി​ൽ താ​മ​സി​ക്കു​ന്ന പൂ​വ്വ​ത്തി​ങ്ക​ൽ തോ​മ​സ്- റോ​സ​മ്മ എ​ന്നീ വൃ​ദ്ധ ദ​മ്പ​തി​ക​ളുടെ അ​യ​ൽ​വാ​സി​ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ലം​ഘ​ിച്ച് കെ​ട്ടി​ടം നി​ർ​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പെ​ർ​മി​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ വിഫാം ജില്ലാ കമ്മിറ്റി.
അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച ഭാ​ഗം പൊ​ളി​ച്ച് നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.​
അ​ല്ലാ​ത്ത​പ​ക്ഷം ഈ ​മാ​സം ര​ണ്ടാം വാ​ര​ത്തി​ൽ വൃ​ദ്ധ ദ​മ്പ​തി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ വീ​ഫാം ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
​ഇ​ത് സം​ബ​ന്ധി​ച്ച ക​ത്ത് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി.​തോ​മ​സ്, രാ​ജു പൈ​ക​യി​ൽ, ബാ​ബു പു​തു​പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.