കാ​പ്പി​ക്ക് താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ത്തി​യ​ത് സ്വാ​ഗ​താ​ർ​ഹം: കെ.​ജെ. ദേ​വ​സ്യ
Saturday, January 16, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: കാ​പ്പി​ക്ക് 90 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് സൗ​ത്ത് ഇ​ന്ത്യ​ൻ കോ​ഫീ ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ. കാ​പ്പി​ക്കു​രു​വി​ന് ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ദീ​ർ​ഘ​കാ​ല​ങ്ങ​ളാ​യി ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. വി​ല ത​ക​ർ​ച്ച നി​മി​ത്തം ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളാ​യി ഉ​ൽ​പാ​ദ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഉ​ൽ​പാ​ദ​നം കു​റ​യു​ക​യും കൃ​ഷി​യു​ള്ള ഭൂ​വി​സ്തൃ​തി ക്ര​മേ​ണ കു​റ​ഞ്ഞു വ​രി​ക​യു​മാ​ണ്. ഉ​ൽ​പാ​ദ​ന ചെ​ല​വി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലു​ള്ള 50 ശ​ത​മാ​നം വ​ർ​ധ​ന​വോ​ടു കൂ​ടി​യു​ള്ള താ​ങ്ങു​വി​ല ഡോ. ​സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ ത​ന്നെ ശു​പാ​ർ​ശ ചെ​യ്ത​താ​ണ്. എ​ന്നാ​ൽ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​ക്കാ​ര്യം പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ല്ല.

കാ​പ്പി​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കാ​നും വി​പ​ണ​ന സാ​ധ്യ​ത ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നും കു​ടും​ബ​ശ്രീ ശൃം​ഖ​ല, ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി മു​ഖേ​നെ​യും സ​ർ​ക്കാ​ർ ത​ന്നെ കാ​പ്പി സം​സ്ക്ക​ര​ണ​ത്തി​നും ബ്രാ​ൻ​ഡ് ചെ​യ്ത് വി​ൽ​പ​ന ചെ​യ്യു​ന്ന​തി​നും ത​യാ​റാ​യി തു​ക വ​ക​യി​രു​ത്തി​യ​തും കോ​ഫീ പാ​ർ​ക്ക് എ​ന്ന​തും വ​യ​നാ​ട്ടു​കാ​രു​ടെ കാ​പ്പി കൃ​ഷി​ക്ക് പ്രോ​ത്സാ​ഹ​ന​ജ​ന​കം ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.