സു​ഗ​ത​കു​മാ​രി അ​നു​സ്മ​ര​ണ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും
Sunday, January 17, 2021 12:19 AM IST
മാ​ന​ന്ത​വാ​ടി: കൊ​ള​ങ്ങോ​ട് ജ്ഞാ​നോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ഗ​ത​കു​മാ​രി ടീ​ച്ച​ർഅ​നു​സ്മ​ര​ണ​വും വി​വി​ധ രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. വാ​യ​ന​ശാ​ല ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡ് മെ​ന്പ​ർ റോ​സ​മ്മ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എം.​വി. വി​ൻ​സെ​ന്‍റ്, വി​നോ​ദ് കു​മാ​ർ, കെ.​ആ​ർ. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ൽ ബി​എ​ഡി​ന് ദേ​ശീ​യ ത​ല​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ജ്യോ​തി ടീ​ച്ച​ർ, പ്ര​സാ​ർ ഭാ​ര​തി അ​വാ​ർ​ഡ് നേ​ടി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​രു​ണ്‍ വി​ൻ​സെ​ന്‍റ്, ക​വി പി. ​ലീ​ല എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ പ്ര​തി​ഭ​ക​ൾ​ക്കും ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ന​ട​ത്തി​യ വ​ർ​ണ​ചി​റ​ക് ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.