വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് : സ്ഥ​ലം സം​ബ​ന്ധി​ച്ച് വി​വാ​ദം ശ​ക്ത​മാ​കു​ന്നു
Saturday, January 23, 2021 11:48 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ജ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ലം ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ത​കൃ​തി​യാ​യി ന​ട​ക്കു​ന്പോ​ൾ അ​തി​ന് പി​ന്നി​ൽ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​മ​ല്ല ല​ക്ഷ്യ​മെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. 2012ൽ ​മെ​ഡി​ക്ക​ൽ കോ​ള​ജി​ന് വേ​ണ്ടി മ​ട​ക്കി​മ​ല​യി​ൽ സൗ​ജ​ന്യ​മാ​യി സ്ഥ​ലം ല​ഭ്യ​മാ​ക്കി​യ സ്ഥ​ല​ത്തു​ത​ന്നെ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്. ഫ​ണ്ട് വ​ക​യി​രു​ത്തു​ക​യും ത​റ​ക്ക​ല്ലി​ടു​ക​യും റോ​ഡ് പ​ണി​യ​ട​ക്കം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത സ്ഥ​ലം പ​രി​സ്ഥി​തി പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ലും ദു​രൂ​ഹ​മാ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്നു.

സം​സ്ഥാ​ന ബ​ജ​റ്റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​വി​ടെ തു​ട​ങ്ങു​മെ​ന്നോ സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ന്നോ പ​റ​യാ​തെ 300 കോ​ടി കി​ഫ്ബി ഫ​ണ്ടി​ൽ വ​കി​യി​രു​ത്തി​യ​തി​ന്‍റെ പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് താ​ത്കാ​ലി​ക​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നും ക​ണ്ണൂ​ർ ജി​ല്ല​യോ​ട് ചേ​ർ​ന്നു​ള്ള ബോ​യ്സ് ടൗ​ണി​ൽ കോ​ള​ജ് സ്ഥി​ര​മാ​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്. സി​പി​എം ക​ണ്ണൂ​ർ ലോ​ബി​യു​ടെ നീ​ക്ക​വും ഇ​തി​നു​പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ അ​രി​കി​ലു​ള്ള ബോ​യ്സ് ടൗ​ണി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ച്ച് വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ഉ​ന്ന​ത ചി​കി​ത്സ നി​ക്ഷേ​ധി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് മു​സ്്ലിം ലീ​ഗ് ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ൻ​തു​ക മു​ട​ക്കി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ ഒ​രു​ക്കി​യ മ​ട​ക്കി​മ​ല​യി​ൽ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്ക​ണം. അ​തു​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും, കെ​ട്ടി​ട​ങ്ങ​ളും നി​ല​വി​ലു​ള്ള ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ട​ക്കി​മ​ല​യി​ൽ തു​ട​ങ്ങാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ വാ​ര്യാ​ട് എ​സ്റ്റേ​റ്റോ, ബീ​നാ​ച്ചി എ​സ്റ്റേ​റ്റോ ഏ​റ്റെ​ടു​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​മു​ന്ന​യി​ച്ചു. പി.​പി. അ​യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ. അ​സൈ​നാ​ർ, കെ. ​നൂ​റു​ദ്ദീ​ൻ, അ​ബ്ദു​ള്ള മാ​ട​ക്ക​ര, സി.​കെ. ഹാ​രി​ഫ്, വി. ​ഷ​മീ​ർ ചൂ​ര്യ​ൻ, അ​മീ​ൻ നാ​യ്ക്ക​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.