ക​രി​മം ഫേ​സ് ബു​ക്ക് കൂട്ടാ​യ്മ ഗ്രാ​മീ​ണ മേ​ഖ​ല​ക​ൾ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കും
Saturday, January 23, 2021 11:48 PM IST
പു​ൽ​പ്പ​ള്ളി: ക​രി​മം ന​മ്മു​ടെ പു​ൽ​പ്പ​ള്ളി ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ സൗ​ന്ദ​ര്യ വ​ൽ​ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്നു. ഇ​ന്ന് രാ​വി​ലെ താ​ഴെ ചെ​റ്റ​പ്പാ​ലം ഉ​ദ​യ​ക്ക​വ​ല റോ​ഡ്, 26ന് ​മു​ള്ള​ൻ​കൊ​ല്ലി-​പെ​രി​ക്ക​ല്ലൂ​ർ റോ​ഡ്, 31 ന് ​ചീ​യ​ന്പം-​വ​ണ്ടി​ക്ക​ട​വ് എ​ന്നീ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ബോ​ഗൈ​ൻ​വി​ല്ല ചെ​ടി​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. സീ​താ​മൗ​ണ്ട്-​കൊ​ള​വ​ള്ളി-​ചാ​മ​പ്പാ​റ-​പ​റു​ദീ​സ, പാ​ടി​ച്ചി​റ-​ക​ബ​നി​ഗി​രി-​മ​ര​ക്ക​ട​വ്, മു​ള്ള​ൻ​കൊ​ല്ലി-​പാ​ടി​ച്ചി​റ, പു​ൽ​പ്പ​ള്ളി-​താ​ഴെ​യ​ങ്ങാ​ടി-​വേ​ലി​യ​ന്പം, താ​ന്നി​ത്തെ​രു​വ് -ഷെ​ഡ്ഡ്, മീ​നം​കൊ​ല്ലി റോ​ഡു​ക​ളു​ടെ സൗ​ന്ദ​ര്യാ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യും അ​ഡ്മി​ൻ പാ​ന​ൽ അം​ഗ​ങ്ങ​ളാ​യ ബി​ജു ജോ​ണ്‍, ജെ​ബി​ൻ ജോ​ണ്‍, ജി​യോ തോ​മ​സ്, ജെ​യ്സ​ണ്‍, കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ലി​യോ ടോം ​ജോ​സ്, ബി​ജു പൗ​ലോ​സ്, ലി​ജോ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.