ആ​ദി​വാ​സി ഗ്രാ​മ​ങ്ങ​ളി​ൽ അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
Sunday, January 24, 2021 11:58 PM IST
ഗൂ​ഡ​ല്ലൂ​ർ: പോ​ലീ​സ്, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ അ​ദാ​ല​ത്തു ന​ട​ത്തി. ചേ​ന്പു​ക്ക​ര, ഇ​ന്ദി​രാ​ന​ഗ​ർ, മ​രി​ക്കോ​ട്, അ​വി​ലാ​ഞ്ചി, അ​ട്ട​ക്ക​ൽ, വാ​ഗ​പ്പ​ന, ഭൂ​ദാ​ന​ത്തം, എ​ല്ല​മ​ല, ന​ഞ്ചൈ​ന​ഗ​ർ, നാ​യ​ക്ക​ൻ​പാ​ടി, വോ​ർ​ഡ് കോ​ള​നി, കൊ​ട്ടാ​യ്മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്.
500ൽ​പ​രം ആ​ദി​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. 200ൽ​പ​രം പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. സ​ബ് ക​ള​ക്ട​ർ ര​ഞ്ജി​ത്ത് സിം​ഗ്, ഡി​വൈ​എ​സ്പി കു​മാ​ർ, ഗൂ​ഡ​ല്ലൂ​ർ ആ​ർ​ഡി​ഒ രാ​ജ്കു​മാ​ർ, പ​ന്ത​ല്ലൂ​ർ ത​ഹ​സി​ൽ​ദാ​ർ മ​ഹേ​ശ്വ​രി, സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ലോ​ക​നാ​ഥ​ൻ, ബി​ദ​ർ​ക്കാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ മ​നോ​ഹ​ര​ൻ, ബി​ഡി​ഒ ജ​നാ​ർ​ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.