തെ​രു​വു​നാ​യ്ക്ക​ൾ കോ​ഴി​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നു
Sunday, January 24, 2021 11:58 PM IST
മാ​ന​ന്ത​വാ​ടി: പീ​ച്ച​ങ്കോ​ടി​നു സ​മീ​പം തെ​രു​വു​നാ​യ്ക്ക​ൾ 50 കോ​ഴി​ക​ളെ കൊ​ന്നു. കാ​ളി​യാ​ർ സു​ലൈ​മാ​ന്‍റെ​യും ബ​ന്ധു​വി​ന്‍റെ​യും കോ​ഴി​ക​ളാ​ണ് ച​ത്ത​ത്. കൂ​ടു ത​ക​ർ​ത്താ​ണ് നാ​യ​ക​ൾ കോ​ഴി​ക​ളെ കൊ​ന്ന​ത്. തെ​രു​വു​നാ​യ​ശ​ല്യം വ​ർ​ധി​ച്ച​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തി.
ധ​ർ​ണ ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഊ​ട്ടി സെ​ൻ​ട്ര​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്പി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ജ​യ​രാ​മ​ൻ, നെ​ടു​ഞ്ച​ഴി​യ​ൻ, ശെ​ൽ​വ​രാ​ജ്, സു​ന്ദ​ർ​രാ​ജ്, ഗ​ണേ​ഷ​ൻ, ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.