റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ല
Monday, January 25, 2021 11:28 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ൽ​പ്പ​റ്റ എ​സ്ക​ഐം​ജെ. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ള്െ പ്ര​വേ​ശി​പ്പി​ക്കി​ല്ല. അ​റു​പ​ത്തി​യ​ഞ്ച് വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള മു​തി​ർ​ന്ന പൗ​രന്മാ​രെ​യും പ​ത്തു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. പ​ര​മാ​വ​ധി 100 ക്ഷ​ണി​താ​ക്ക​ളെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് പ്ര​വേ​ശി​പ്പി​ക്കും. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള​ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
മാ​ർ​ച്ച് പാ​സ്റ്റ്, സ​മ്മാ​ന​ദാ​നം എ​ന്നി​വ പ​രേ​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കി​ല്ല. രാ​വി​ലെ 8.40 മു​ത​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യ തു​റ​മു​ഖം മ്യൂ​സി​യം പു​രാ​വ​സ്തു വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് അ​ദ്ദേ​ഹം റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കും. പോ​ലീ​സ് സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ മൂ​ന്ന് പ്ലാ​റ്റൂ​ണു​ക​ൾ പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ എം​എ​ൽ​എ മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഒ.​ആ​ർ. കേ​ളു, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.