ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം തു​ട​രു​ന്നു
Saturday, February 27, 2021 11:14 PM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത കാ​ല സ​മ​രം തു​ട​രു​ന്നു. താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നീ​ല​ഗി​രി ജി​ല്ല​യി​ൽ ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, ഗൂ​ഡ​ല്ലൂ​ർ ഡി​പ്പോ​ക​ളി​ൽ മൊ​ത്തം 200 താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ബ​സ് സ​മ​രം കാ​ര​ണം ജ​ന​ങ്ങ​ൾ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി ഉൗ​ട്ടി​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ സ​മ​രം ന​ട​ത്തി. നെ​ടു​ഞ്ച​ഴി​യ​ൻ, ഗ​ണേ​ഷ​ൻ, മോ​ഹ​ൻ നേ​തൃ​ത്വം ന​ൽ​കി.