താ​ങ്ങു​വി​ല​യി​ൽ കാ​പ്പി സം​ഭ​ര​ണം: ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​ർ​ക്കും ഗു​ണം ല​ഭി​ക്കി​ല്ല
Monday, March 1, 2021 12:07 AM IST
ക​ൽ​പ്പ​റ്റ: കി​ലോ​ഗ്രാ​മി​നു 90 രൂ​പ താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചു സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന കാ​പ്പി സം​ഭ​ര​ണ​ത്തി​ന്‍റെ ഗു​ണം ത​ത്കാ​ലം വ​യ​നാ​ട്ടി​ലെ ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​ർ​ക്കും ല​ഭി​ക്കി​ല്ല. ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച കോ​ഫി പാ​ർ​ക്ക് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തു​വ​രെ താ​ങ്ങു​വി​ല​യ്ക്കു കാ​പ്പി സം​ഭ​രി​ക്കു​ന്ന​തി​നു ബ്ര​ഹ്മ​ഗി​രി ഡ​വല​പ്പ്മെ​ന്‍റ് സൈാ​സൈ​റ്റി​യെ​യാ​ണ് സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.
65,000 മെ​ട്രി​ക് ട​ണ്‍ ഉ​ണ്ട​ക്കാ​പ്പി​യാ​ണ് ജി​ല്ല​യി​ൽ പ്ര​തി​വ​ർ​ഷ ശ​രാ​ശ​രി കാ​പ്പി ഉ​ത്പാ​ദ​നം. എ​ന്നാ​ൽ കാ​പ്പി​പ്പൊ​ടി നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ 420 മെ​ട്രി​ക് ട​ണ്‍ ഉ​ണ്ട​ക്കാ​പ്പി മാ​ത്ര​മാ​ണ് ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി ക​ർ​ഷ​ക​രി​ൽ​നി​ന്നു സം​ഭ​രി​ക്കു​ക. ഒൗ​ട്ട്ടേ​ണ്‍, മോ​യി​സ്റ്റ​ർ എ​ന്നി​വ പ​രി​ശോ​ധി​ച്ചു ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​പ്പി മാ​ത്ര​മേ താ​ങ്ങു​വി​ല​യ്ക്കു സം​ഭ​രി​ക്കൂ എ​ന്നു ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
ബ്ര​ഹ്മ​ഗി​രി നി​ഷ്ക​ർ​ഷി​ക്കു​ന്ന ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ കാ​പ്പി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​രും ജി​ല്ല​യി​ൽ കു​റ​വാ​ണ്. ബ്രാ​ൻ​ഡ​ഡ് കോ​ഫി ഉ​ത്പാ​ദ​ന​ത്തി​നു ഉ​ത​കു​ന്ന കാ​പ്പി കി​ലോ​ഗ്രാ​മി​നു 90 രൂ​പ താ​ങ്ങു​വി​ല​യി​ൽ സം​ഭ​രി​ക്കു​മെ​ന്നാ​ണ് ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്.
താ​ങ്ങു​വി​ല​യി​ൽ കാ​പ്പി സം​ഭ​രി​ക്കു​ന്ന​തി​നു 10 കോ​ടി രൂ​പ പ​രി​ധി നി​ശ്ച​യി​ച്ച സ​ർ​ക്കാ​ർ കി​ലോ​ഗ്രാ​മി​നു 12.5 രൂ​പ​യാ​ണ് ബ്ര​ഹ്മ​ഗി​രി​ക്കു സ​ബ്സി​ഡി ന​ൽ​കു​ന്ന​ത്. ഈ ​തു​ക​യും ചേ​ർ​ത്താ​ണ് സം​ഭ​രി​ക്കു​ന്ന കാ​പ്പി​യു​ടെ വി​ല ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി ക​ർ​ഷ​ക​ർ​ക്കു ന​ൽ​കേ​ണ്ട​ത്. വി​പ​ണി വി​ല​യും താ​ങ്ങു​വി​ല​യു​മാ​യു​ള്ള വ്യ​ത്യാ​സ​ത്തി​ൽ 12.5 രൂ​പ ക​ഴി​ച്ചു​ള്ള​തു ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി സ്വ​ന്തം നി​ല​യ്ക്കു ക​ർ​ഷ​ക​ർ​ക്കു ന​ൽ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്. ജി​ല്ല​യി​ലെ ചെ​റു​കി​ട, ഇ​ട​ത്ത​രം ക​ർ​ഷ​ക​രാ​ണ് ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ. വി​ല അ​ന്ത​ര​ത്തി​ൽ സ​ബ്സി​ഡി ക​ഴി​ച്ചു​ള്ള ഭാ​ഗ​ത്തി​ന്‍റെ ഭാ​രം ഇ​വ​രു​ടെ ചു​മ​ലി​ലാ​കും.
വി​ല അ​ന്ത​ര​ത്തി​ൽ സ​ബ്സി​ഡി ക​ഴി​ച്ചു​ള്ള തു​ക ന​ൽ​കു​ന്ന​തു അം​ഗ​ക​ർ​ഷ​ക​ർ​ക്കു പ്ര​ത്യേ​ക ഭാ​ര​മാ​കി​ല്ലെ​ന്നാ​ണ് ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യു​ടെ വാ​ദം. ബ്ര​ഹ്മ​ഗി​രി​യു​മാ​യി സ​ഹ​ക​രി​ച്ചു 600 കോ​ഫി വെ​ന്‍റിം​ഗ് മെ​ഷീ​നു​ക​ളും കി​യോ​സ്കു​ക​ളും സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സ്ഥാ​പി​ക്കാ​ൻ കു​ടും​ബ​ശ്രീ മി​ഷ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വ​യ്ക്കു ആ​വ​ശ്യ​മാ​യ കാ​പ്പി​പ്പൊ​ടി കി​ലോ​ഗ്രാ​മി​നു 400 രൂ​പ നി​ര​ക്കി​ലാ​ണ് ബ്ര​ഹ്മ​ഗി​രി ന​ൽ​കു​ക. ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന ലാ​ഭം ഉ​ണ്ടാ​ക്കാ​പ്പി താ​ങ്ങു​വി​ല​യി​ലേ​ക്കു ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​മെ​ന്നു അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
എ​ന്നാ​ൽ കാ​പ്പി​പ്പൊ​ടി വി​ൽ​പ്പ​ന​യി​ലൂ​ടെ കി​ട്ടു​ന്ന ലാ​ഭം ഉ​ണ്ട​ക്കാ​പ്പി​ക്കു താ​ങ്ങു​വി​ല ന​ൽ​കു​ന്ന​തി​ലേ​ക്കു മാ​റ്റു​ന്ന​തു അ​നു​ചി​ത​മാ​ണെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ർ ക​ർ​ഷ​ക​രി​ലു​ണ്ട്. ഉ​ണ്ട​ക്കാ​പ്പി​യു​ടെ വി​പ​ണി വി​ല​യും താ​ങ്ങു​വി​ല​യും ത​മ്മി​ലു​ള്ള അ​ന്ത​രം പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പ​ടു​ന്നു.
ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചു​ള്ള കാ​പ്പി സം​ഭ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പു​സ്റ്റ​ണ്ടാ​ണെ​ന്നു ഹ​രി​ത​സേ​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യു​ടെ നി​ല​വി​ലെ കാ​പ്പി​പ്പൊ​ടി ഉ​ത്പാ​ദ​ന യൂ​ണി​റ്റി​ന്‍റെ ശേ​ഷി പ​രി​മി​ത​മാ​ണ്. ശേ​ഷി ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചാ​ൽ​ത്ത​ന്നെ ജി​ല്ല​യി​ൽ വി​ള​യു​ന്ന കാ​പ്പി​യു​ടെ നാ​ലി​ലൊ​ന്നു​പോ​ലും സം​ഭ​രി​ക്കാ​ൻ ബ്ര​ഹ്മ​ഗി​രി​ക്കു ക​ഴി​യി​ല്ല. 2022 അ​വ​സാ​ന​ത്തോ​ടെ വ​യ​നാ​ട്ടി​ൽ കോ​ഫി പാ​ർ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ലും ക​ഴ​ന്പി​ല്ല.
കാ​പ്പി ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ങ്കി​ൽ കൃ​ഷി​ക്കാ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ കാ​പ്പി​യും താ​ങ്ങു​വി​ല ന​ൽ​കി സം​ഭ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ത​യാ​റാ​കേ​ണ്ട​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. താ​ങ്ങു​വി​ല പ്ര​കാ​ര​മു​ള്ള കാ​പ്പി സം​ഭ​ര​ണം രാ​ഷ്ട്രീ​യ​നേ​ട്ടം മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ട് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നാ​ട​ക​ങ്ങ​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണെ​ന്നു ക​ർ​ഷ​ക​നും കെ​പി​സി​സി മെം​ബ​റു​മാ​യ കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ് ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ എ​ല്ലാ​വ​ർ​ഷ​വും സൊ​സൈ​റ്റി​യെ കൈ​യ​യ​ച്ചു സ​ഹാ​യി​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷം ഏ​താ​നും കോ​ടി രൂ​പ സൊ​സൈ​റ്റി​ക്കു ന​ൽ​കു​ന്ന​തി​നു താ​ങ്ങു​വി​ല പ്ര​കാ​ര​മു​ള്ള കാ​പ്പി സം​ഭ​ര​ണം മ​റ​യാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
ക​ർ​ഷ​ക​രോ​ടു ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ സം​സ്ഥാ​ന​ത്തു കാ​പ്പി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലൂ​ടെ താ​ങ്ങു​വി​ല ന​ൽ​കി ഉ​ണ്ട​ക്കാ​പ്പി സം​ഭ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത്. വി​പ​ണി വി​ല​യും താ​ങ്ങു​വി​ല​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പൂ​ർ​ണ​മാ​യും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ ന​ൽ​ക​ണം. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു ഇ​ത്ത​ര​ത്തി​ൽ ക​ർ​ഷ​ക​രി​ൽ​നി​ന്നു ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പൗ​ലോ​സ് പ​റ​ഞ്ഞു.