മ​രം​മു​റി നി​രോ​ധ​നം: വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും പ്ര​ക​ട​നം ന​ട​ത്തി
Tuesday, March 2, 2021 11:45 PM IST
മേ​പ്പാ​ടി: ജി​ല്ല​യി​ലെ ഏ​താ​നും വി​ല്ലേ​ജു​ക​ളി​ൽ ബാ​ധ​ക​മാ​ക്കി​യ മ​രം​മു​റി നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ടി​ന്പ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​ന്ന​ന്പ​റ്റ​യി​ൽ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തം​ഗം യു.​എ. അ​ജ്മ​ൽ സാ​ജി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ണ്‍​ദേ​വ്, ഇ.​പി. അ​ബൂ​ബ​ക്ക​ർ, എ​ൻ. ഷാ​ജി, കെ.​കെ. നി​സാ​ർ, കെ. ​അ​ബ്ദു​ൾ​സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ഫി​സി​ക്സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഞ്ചി​ന് വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ അ​പേ​ക്ഷ ഫോം ​വി​ത​ര​ണം ചെ​യ്യും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 9539596905, 8075235542.