കോ​ണ്‍​ഗ്ര​സ് വി​ട്ടു മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ ചേ​ർ​ന്ന​വ​രെ തി​രി​ച്ചു​വി​ളി​ക്കി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി
Friday, March 5, 2021 12:06 AM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ഗ്ര​സ് വി​ട്ടു മ​റ്റു പാ​ർ​ട്ടി​ക​ളി​ൽ ചേ​ർ​ന്ന​വ​രെ തി​രി​ച്ചു​വി​ളി​ക്കി​ല്ലെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ഘ​ട​ക​ത്തി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ കൊ​ഴി​ഞ്ഞു​പോ​ക്കി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​നെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന ഡി​സി​സി ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തെ​റ്റി​ദ്ധാ​ര​ണ​മൂ​ലം രാ​ജി​വ​യ്ക്കു​ക​യും വേ​റെ പാ​ർ​ട്ടി​യി​ൽ ചേ​രു​ക​യും ചെ​യ്യാ​ത്ത​വ​രെ കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കും.​പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കും. ജി​ല്ല​യി​ൽ ഇ​നി നേ​താ​ക്ക​ളോ പ്ര​വ​ർ​ത്ത​ക​രോ പാ​ർ​ട്ടി വി​ടി​ല്ല. എ​ല്ലാ​വ​ർ​ക്കു​മു​ള്ള ഇ​ടം കോ​ണ്‍​ഗ്ര​സി​ലു​ണ്ട്. പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​ര​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തേ നേ​തൃ​ത്വം പ്ര​വ​ർ​ത്തി​ക്കൂ. ചി​ല​ർ പാ​ർ​ട്ടി വി​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ക്കും. ആ​രു​ടെ മു​ന്പി​ലും വാ​തി​ൽ കൊ​ട്ടി​യ​ട​യ്ക്കി​ല്ല.
പാ​ർ​ട്ടി​യും മു​ന്ന​ണി​യും ഒ​രു​മി​ച്ച് നീ​ങ്ങും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തു പാ​ർ​ട്ടി നേ​തൃ​ത്വ​മാ​ണ്. പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ൽ​നി​ന്നു ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​സി​സി ജ​ന​റ​ൽ ബോ​ഡി യോ​ഗം ചേ​ർ​ന്ന​തെ​ന്നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ മൂ​ന്നു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ജ്വ​ല​വി​ജ​യം നേ​ടു​മെ​ന്നു അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​മു​ഹ​മ്മ​ദു​കു​ഞ്ഞി, പി.​കെ. ജ​യ​ല​ക്ഷ്മി, നേ​താ​ക്ക​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​എ​ൽ. പൗ​ലോ​സ്, എ​ൻ.​എ. ക​രീം, സു​നി​ൽ മ​ട​പ്പ​ള്ളി, അ​ച്യു​ത​ൻ പു​തി​യ​ട​ത്ത്, അ​ഡ്വ.​ടി.​ജെ. ഐ​സ​ക്, കെ.​കെ. ഏ​ബ്ര​ഹം, പി.​പി. ആ​ലി, പി. ​ച​ന്ദ്ര​ൻ, വി.​എ. മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.