എ​ക്സൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ഉൗ​ർ​ജ്ജി​ത​മാ​ക്കി
Sunday, March 7, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ഉൗ​ർ​ജ്ജി​ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മീ​ന​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​യ​നാ​ട് എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ ഉ​ൽ​പാ​ദ​നം, വി​ൽ​പ​ന, ക​ട​ത്ത് എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും ക​ണ്‍​ട്രോ​ൾ റൂ​മി​ലെ 04936 248850 എ​ന്ന ന​ന്പ​റി​ലും ഹോട് ലൈൻ ന​ന്പ​റാ​യ 155 358 ലേ​ക്കോ ഓ​ഫീ​സ​ർ​മാ​രു​ടെ ന​ന്പ​റു​ക​ളി​ലോ വി​ളി​ച്ച് അ​റി​യി​ക്കാം