നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: മാ​തൃ​കാ പെ​രു​മാ​റ്റച​ട്ടം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ർ
Sunday, March 7, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ച​ട്ട ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ അ​വ​ർ പ​റ​ഞ്ഞു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ൾ, ഹോ​ർ​ഡിം​ഗ്സ്, ബാ​ന​ർ എ​ന്നി​വ നീ​ക്കം ചെ​യ്യ​ണം. അ​ന​ധി​കൃ​ത പ​ര​സ്യ​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്യു​ന്ന​തി​ന് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ന്‍റി ഡി​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​നം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ സി ​വി​ജി​ൽ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ നേ​രി​ട്ട് അ​റി​യി​ക്കാ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും സാ​മൂ​ഹ്യ അ​ക​ല​വും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. പൊ​തു സ​മ്മേ​ള​ന​ങ്ങ​ളി​ലും സ​ദ​സു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ഷ്ക​ർ​ഷി​ക്കു​ന്ന എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മെ പ​ങ്കെ​ടു​പ്പി​ക്കാ​വൂ. പ്ര​ചാ​ര​ണ​ത്തി​നാ​യി കൂ​ടു​ത​ൽ മൈ​താ​ന​ങ്ങ​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​ക്കാ​ര്യം അ​റി​യി​ക്ക​ണം.
പ​ത്രി​ക സ​മ​ർ​പ്പ​ണം, സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ൽ, വി​വി​ധ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്ക് ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ത​യ്യാ​റാ​ക്കി​യ സു​വി​ധ പോ​ർ​ട്ട​ലി​ന്‍റെ പ​രി​ശീ​ല​നം രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് നാ​ളെ ന​ൽ​കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ക്കു​റി കൂ​ടു​ത​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ണ്ടാ​കും. 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ർ​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്കും പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഇ​തി​നാ​യു​ള്ള ഫോ​റം 12 ഡി​യു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. അ​ത​ത് മേ​ഖ​ല​ക​ളി​ലെ ബൂ​ത്ത്ത​ല ഓ​ഫീ​സ​ർ​മാ​ർ വ​ഴി​യാ​ണ് ഫോ​റം വി​ത​ര​ണം. വോ​ട്ട് ചെ​യ്ത ശേ​ഷം ബാ​ല​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചേ​ൽ​പ്പി​ക്ക​ണം. ന​ട​പ​ടി​ക​ൾ വീ​ഡി​യോ ചെ​യ്യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ഓ​രോ ബൂ​ത്തി​ലും ആ​യി​രം വോ​ട്ട​ർ​മാ​രി​ൽ അ​ധി​ക​രി​ക്കാ​തെ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​യി​രം വോ​ട്ട​ർ​മാ​രി​ൽ കൂ​ടു​ത​ലു​ള്ള ബൂ​ത്തു​ക​ളെ ര​ണ്ടാ​യി വി​ഭ​ജി​ച്ച് സ​മീ​പ​ത്ത് ഓ​ക്സി​ല​റി​ബൂ​ത്ത് സ്ഥാ​പി​ക്കു​മെ​ന്നും രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ എ​ഡി​എം ടി. ​ജ​നി​ൽ കു​മാ​ർ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​ര​വി​കു​മാ​ർ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​കെ ദി​നേ​ശ​ൻ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഇ. ​സു​രേ​ഷ് ബാ​ബു, ബി. ​പ്ര​ദീ​പ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ വി.​അ​ബ്ദു​ൾ മ​ജീ​ദ് (ഐ​എ​ൻ​സി), പ്ര​ശാ​ന്ത് മ​ല​വ​യ​ൽ ( ബി​ജെ​പി), കെ.​റ​ഫീ​ഖ് (സി​പി​എം), വി. ​ദി​നേ​ശ് കു​മാ​ർ, ടി.​മ​ണി (സി​പി​ഐ) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.