ഈ​സ്റ്റ​റി​ന് ഉൗ​ട്ടി​യി​ൽ സ​ഞ്ചാ​രി​ക​ൾ കു​റ​ഞ്ഞു
Thursday, April 8, 2021 12:21 AM IST
ഗൂ​ഡ​ല്ലൂ​ർ: ഈ​സ്റ്റ​ർ ആ​ഘോ​ഷി​ക്കാ​ൻ ഇ​ത്ത​വ​ണ ഉൗ​ട്ടി​യി​ലെ​ത്തി​യ​ത് കു​റ​ഞ്ഞ സ​ഞ്ചാ​രി​ക​ൾ. കേ​ര​ളം, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഉൗ​ട്ടി​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വു കു​റ​യാ​ൻ കാ​ര​ണം. ഈ ​മാ​സം നാ​ല്, അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ യ​ഥാ​ക്ര​മം 7,430, 3,513, 1,700 സ​ഞ്ചാ​രി​ക​ളാ​ണ് ഉൗ​ട്ടി ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ സ​ന്ദ​ർ​ശി​ച്ച​ത്.