വാ​ർ​ഷി​ക പ​ദ്ധ​തി വി​നി​യോ​ഗം: വ​യ​നാ​ടി​നു ഒ​ന്നാം സ്ഥാ​നം
Tuesday, April 20, 2021 11:55 PM IST
ക​ൽ​പ്പ​റ്റ: വാ​ർ​ഷി​ക പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ വ​യ​നാ​ടി​നു ഒ​ന്നാം സ്ഥാ​നം. ജി​ല്ല​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ 2020-21 സാ​ന്പ​ത്തി​ക​വ​ർ​ഷം സ്പി​ൽ ഓ​വ​ർ അ​ധി​ക വി​ഹി​തം ഉ​ൾ​പ്പെ​ടെ 100.25 ശ​ത​മാ​നം തു​ക ചെ​ല​വ​ഴി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത​ത്തി​യ​ത്.
229.30 കോ​ടി രൂ​പ​യാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ​സാ​ന്പ​ത്തി​ക​വ​ർ​ഷം ചെ​ല​വ​ഴി​ച്ച​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൊ​ഴു​ത​ന​യും (113.93 ശ​ത​മാ​നം), ന​ഗ​ര​സ​ഭ​ക​ളി​ൽ മാ​ന​ന്ത​വാ​ടി​യും (112.17 ശ​ത​മാ​നം) ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ന​ന്ത​വാ​ടി​യു​മാ​ണ്(109.35 ശ​ത​മാ​നം) ജി​ല്ല​യി​ൽ പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ൽ ഒ​ന്നാ​മ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​നി​യോ​ഗം 94.42 ശ​ത​മാ​ന​മാ​ണ്. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് 444.16-ഉം ​മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ 907.62-ഉം ​മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് 1102.48-ഉം ​ല​ക്ഷം രൂ​പ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 3480 .63 ല​ക്ഷം രൂ​പ​യാ​ണ് വി​നി​യോ​ഗി​ച്ച​ത്.
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​നി​യോ​ഗം(​തു​ക , ശ​ത​മാ​നം ക്ര​മ​ത്തി​ൽ):​ വൈ​ത്തി​രി 338.12 ല​ക്ഷം(113.24), തി​രു​നെ​ല്ലി 1010.25 (112.93), എ​ട​വ​ക 505.05 (111.68), മൂ​പ്പൈ​നാ​ട് 461.68(109.74), മേ​പ്പാ​ടി 774.43 (106.89), ത​രി​യോ​ട് 273.34 (106.83), തൊ​ണ്ട​ർ​നാ​ട് 511.64 (102.93), അ​ന്പ​ല​വ​യ​ൽ 603.94 (101.93), പു​ൽ​പ്പ​ള്ളി 676.11(101.41), ക​ണി​യാ​ന്പ​റ്റ 492.08(100.57), കോ​ട്ട​ത്ത​റ 323.96 (99.84), മു​ള്ള​ൻ​കൊ​ല്ലി 503.46 (99.73), മീ​ന​ങ്ങാ​ടി 590.11 (99.26), വെ​ള്ള​മു​ണ്ട 577.29 (97.49), വെ​ങ്ങ​പ്പ​ള്ളി 204.49 (97.39), നൂ​ൽ​പ്പു​ഴ 771.54(95.50 ),പ​ടി​ഞ്ഞാ​റ​ത്ത​റ 383.09 (94.54),പ​ന​മ​രം 753.62 (92.59), മു​ട്ടി​ൽ 467.35 (90.23), പൂ​താ​ടി 693.92 (88.79), നെ​ൻ​മേ​നി 680.05(88.42 ), ത​വി​ഞ്ഞാ​ൽ 641.55 (87.80).
ബ​ത്തേ​രി ന​ഗ​ര​സ​ഭ 793.54 (109.01), ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ 1264.29 (103.53), പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 843.62 ( 98.73), ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 926.61 (97.75), ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 930.68 (104.93).