മി​ന്ന​ലേ​റ്റു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു; ബാ​ലി​ക​യ്ക്കു പ​രി​ക്ക്
Wednesday, April 21, 2021 9:40 PM IST
ഗൂ​ഡ​ല്ലൂ​ർ: മ​ഴ​യ്ക്കി​ടെ മി​ന്ന​ലേ​റ്റു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​ത്തു വ​യ​സു​കാ​രി​ക്കു പ​രി​ക്കേ​റ്റു. അ​ന്പ​ല​മൂ​ല കൊ​ട്ടാ​ട് ക​ണ്ണ​യം​വ​യ​ൽ രാ​മ​കൃ​ഷ്ണ​ന്‍റെ മ​ക​ളും അ​ന്പ​ല​മൂ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ കോ​കി​ല​യാ​ണ്(​കാ​ർ​ത്തി​ക-15) മ​രി​ച്ച​ത്. നെ​ല്ലി​യാ​ളം ടാ​ൻ​ടി നാ​ലാം ഡി​വി​ഷ​നി​ലെ ര​വി​യു​ടെ മ​ക​ൾ ജീ​വ​പ്രി​യ​യ്ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. കൊ​ള​പ്പ​ള്ളി​യി​ൽ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ജീ​വ​പ്രി​യ​യെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ ക​ണ​യ​ൻ​വ​യ​ലി​നു സ​മീ​പം ക​ടു​ക്കാ​സി​റ്റി​യി​ൽ സ്വ​കാ​ര്യ തേ​യി​ല​ത്തോ​ട്ട​ത്തി​ലെ ഷെ​ഡി​ൽ നി​ൽ​ക്ക​വെ​യാ​ണ് കു​ട്ടി​ക​ൾ​ക്കു മി​ന്ന​ലേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കോ​കി​ല​യെ പാ​ട്ട​വ​യ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​കി​ല​യു​ടെ ഇ​ള​യ​ച്ഛ​നാ​ണ് ര​വി. ര​വി​ക്കും കു​ടും​ബ​ത്തി​നും ഒ​പ്പ​മാ​ണ് കോ​കി​ല ക​ടു​ക്കാ​സി​റ്റി​യി​ലെ​ത്തി​യ​ത്. പാ​ട്ട​ത്തി​നെ​ടു​ത്ത തോ​ട്ട​ത്തി​ൽ തേ​യി​ല ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ മ​ഴ​യെ​ത്തി​യ​പ്പോ​ൾ എ​ല്ലാ​വ​രും ഷെ​ഡി​ലേ​ക്കു മാ​റു​ക​യാ​യി​യി​രു​ന്നു. ആ​ന​ന്ദ​ജ്യോ​തി​യാ​ണ് കോ​കി​ല​യു​ടെ അ​മ്മ. സ​ഹോ​ദ​ര​ൻ: സാ​ര​ഥി.