നീ​ല​ഗി​രി​യി​ൽ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു
Thursday, April 22, 2021 12:30 AM IST
ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നീ​ല​ഗി​രി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ട​ച്ചു. ഊ​ട്ടി ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ് ഗാ​ർ​ഡ​ൻ, ബോ​ട്ട് ഹൗ​സ്, പൈ​ക്കാ​ര ബോ​ട്ട് ഹൗ​സ്, കു​ന്നൂ​ർ സിം​സ് പാ​ർ​ക്ക്, ഗൂ​ഡ​ല്ലൂ​ർ സൂ​ചി​മ​ല, മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം, കോ​ത്ത​ഗി​രി നെ​ഹ്റു പാ​ർ​ക്ക് എ​ന്നി​വ അ​ട​ച്ച വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. ഊ​ട്ടി പ​ർ​വ​ത തീ​വ​ണ്ടി സ​ർ​വീ​സും റ​ദ്ദാ​ക്കി.
ഊ​ട്ടി​യി​ൽ​നി​ന്നു കോ​യ​ന്പ​ത്തൂ​ർ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള രാ​ത്രി ബ​സ് സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഊ​ട്ടി​യി​ൽ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി സ​ഞ്ചാ​രി​ക​ൾ​ക്കു പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു ആ​ർ. ഗ​ണേ​ഷ് എം​എ​ൽ​എ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യ​ത് ടൂ​റി​സം-​വ്യാ​പാ​ര മേ​ഖ​ല​ക​ളെ ഉ​പ​ജീ​വ​ന​ത്തി​നു ആ​ശ്ര​യി​ക്കു​ന്ന​വ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്നു വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് ക​ത്ത്.
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​ന്നൂ​ർ ഇ​ൻ​കോ സ​ർ​വ് കേ​ന്ദ്ര​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. ഇ​ൻ​കോ സ​ർ​വ് എം​ഡി​യും ജി​ല്ലാ കോ​വി​ഡ് സ്പെ​ഷ​ൽ ഓ​ഫീ​സ​റു​മാ​യ സു​പ്രി​യ സാ​ഹു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ.​പ​ഴ​നി​സ്വാ​മി, ഡോ.​ബാ​ലു​സ്വാ​മി, മ​നോ​ഹ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1.5 ല​ക്ഷം പേ​രി​ൽ കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് ന​ട​ത്തി.
ഏ​താ​നും പേ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്കി​ലെ ധ​ർ​മ​പു​രി, മാ​ർ​ത്തോ​മ്മാ​ന​ഗ​ർ, സൗ​ണ്ട​ൻ​കൊ​ല്ലി പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.