കോവിഡ്: നെ​ന്മേ​നി​യി​ൽ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു
Friday, April 23, 2021 12:20 AM IST
ചു​ള്ളി​യോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലും ഫ​സ്റ്റ് ലൈ​ൻ ചി​കി​ത്സാ​കേ​ന്ദ്രം തു​റ​ക്കും. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക ഒ​ഴി​വി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളെ​യും വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ​യും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്കും. കോ​ള​നി​ക​ളും കൂ​ടു​ത​ൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് രോ​ഗ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ ന​ട​ത്തും.
വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള​വ​രു​ടെ പേ​രു​ക​ൾ ആ​ആ​ർ​ടി അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ എ​ല്ലാ വാ​ർ​ഡു​ക​ളി​ൽ​നി​ന്നും തു​ല്യ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യും. രോ​ഗം കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. അ​വ​ശ്യ​മെ​ങ്കി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ൾ മൈ​ക്രോ​ക​ണ്ടെ​യ്ൻ​മെ​ൻ​റ് പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കും. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും പോ​ലീ​സും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന ക​ണ്‍​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല പു​ഞ്ച​വ​യ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ജി ചെ​റു​തോ​ട്ടി​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജ​യ മു​ര​ളി, കെ.​വി. ശ​ശി, സു​ജാ​ത ഹ​രി​ദാ​സ്, സെ​ക്ര​ട്ട​റി എം. ​വി​നോ​ദ്കു​മാ​ർ, ഡോ.​കെ.​സി. ഗീ​ത, വി.​ടി. ബേ​ബി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സി. ​പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.