കോ​വി​ഡ് പ്ര​തി​രോ​ധം: കാ​രു​ണ്യ റ​സ്ക്യൂ ടീം ​പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Wednesday, May 5, 2021 1:06 AM IST
ക​ൽ​പ്പ​റ്റ: കാ​രു​ണ്യ റ​സ്ക്യൂ ടീം ​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു ഇ​ട​ങ്ങ​ളി​ലും ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ, അ​ട്ട​മ​ല, റാ​ട്ട​പ്പാ​ടി, ഏ​ല​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളാ​യി​ലാ​യി​രു​ന്നു അ​ണു​ന​ശീ​ക​ര​ണം. ഇ​തി​നാ​വ​ശ്യ​മാ​യ ടാ​ങ്ക​റും മോ​ട്ടോ​റും എ​ച്ച്എം​എ​ൽ എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ല​ഭ്യ​മാ​ക്കി. റെ​സ്ക്യൂ ടീം ​ഭാ​ര​വാ​ഹി​ക​ളാ​യ മ​ജീ​ദ്, ന​ജീ​ബ്, ബാ​ബു, യു​നാ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ സു​കു​മാ​ര​ൻ, നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.