ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ പു​ൽ​മൈ​താ​നം ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു
Friday, May 7, 2021 12:22 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഉൗ​ട്ടി ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ പു​ൽ​മൈ​താ​നം ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. ഗാ​ർ​ഡ​നി​ൽ സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ന്ന​ത് പു​ൽ​മൈ​താ​ന​മാ​ണ്. കോ​വി​ഡ് കേ​സു​ക​ൾ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നീ​ല​ഗി​രി​യി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ വ​സ​ന്തോ​ത്സ​വം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. സാ​ധാ​ര​ണ​യി​ൽ മേ​യ് മാ​സ​ത്തി​ലാ​ണ് വ​സ​ന്തോ​ത്സ​വം ന​ട​ത്താ​റു​ള്ള​ത്.
ബൊട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ പു​ഷ്പ​മേ​ള, റോ​സ് ഗാ​ർ​ഡ​നി​ലെ പ​നി​നീ​ർ​പൂ​മേ​ള, ഗൂ​ഡ​ല്ലൂ​രി​ലെ പ​ല​വ്യ​ജ്ഞ​ന പ്ര​ദ​ർ​ശ​ന മേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഇ​ത്ത​വ​ണ ന​ട​ക്കി​ല്ല. ബോ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ പു​ൽ​മൈ​താ​ന​ത്തി​ലെ ജെ​ജെ ഗോ​പു​രം തു​റ​ന്നു. ജ​യ​ല​ളി​ത​യു​ടെ ഓ​ർ​മ​ക്ക് വേ​ണ്ടി​യാ​ണ് ജെ​ജെ ഗോ​പു​രം നി​ർ​മി​ച്ചി​രു​ന്ന​ത്.