ടി.പി. ബാബുവിന് യാ​ത്ര​യയ​പ്പ് ന​ൽ​കി
Friday, May 7, 2021 12:22 AM IST
പു​ൽ​പ്പ​ള്ളി: 30 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച ചെ​ത​ല​യം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​പി. ബാ​ബു​വി​ന് വ​യ​നാ​ട് സി​റ്റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​പ്പ് ന​ൽ​കി. കെ.​ആ​ർ. ജ​യ​രാ​ജ് ഉ​പ​ഹാ​രം ന​ൽ​കി.
ബെ​ന്നി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ഡി. ബാ​ബു, പി.​എ. ഡി​വ​ൻ​സ്, എം.​ബി. ബാ​ബു, കെ.​ജെ. ജോ​സ്, ലി​യോ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണത്തിനുള്ള നി​രോ​ധ​നം
പി​ൻ​വ​ലി​ച്ചതായി ജില്ലാ കളക്ടർ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ​ത്തി​ന് 31 വ​രെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം പി​ൻ​വ​ലി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. സാ​മാ​ന്യം ന​ല്ല മ​ഴ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ര​ൾ​ച്ചാ സാ​ധ്യ​ത കു​റ​ഞ്ഞ​തി​നാ​ലാ​ണ് തീ​രു​മാ​നം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​നു​മ​തി നേ​ടി​യ​തി​നു ശേ​ഷം മാ​ത്ര​മാ​ണ് കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.
ഭൂ​ജ​ല​വ​കു​പ്പ്, ര​ജി​സ്ട്രേ​ഡ് ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ മു​ഖേ​ന​യു​ള്ള കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മ്മാ​ണ​ത്തി​ന് മാ​ത്ര​മേ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​മ​തി ന​ൽ​കാ​വൂ എ​ന്നും ജി​ല്ലാ ക​ല​ക്ട​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.