ടി​പ്പ​ർ​ലോ​റി മ​റി​ഞ്ഞ് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, May 8, 2021 11:56 PM IST
മാ​ന​ന്ത​വാ​ടി: മെ​റ്റ​ലും കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്ന ടി​പ്പ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. ത​ല​പ്പു​ഴ പു​തി​യി​ട​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 30 അ​ടി താ​ഴ്ച്ച​യി​ലേ​ക്കാ​ണ് ടി​പ്പ​ർ മ​റി​ഞ്ഞ​ത്. പ​രി​ക്കേ​റ്റ​വ​രെ മാ​ന​ന്ത​വാ​ടി​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ല്ലു​ള്ള​തി​ൽ ക​രീം (44), പ​റ​യ​ൻ​ക​ണ്ട​ത്തി​ൽ ദി​ദീ​ഷ് (41) , കൊ​ച്ചാ​നി ചോ​ട്ടി​ൽ ടി​ൻ​സ​ണ്‍ (30) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വീ​തി കു​റ​ഞ്ഞ റോ​ഡാ​യ​തി​നാ​ൽ ഒ​രു ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞ​താ​ണ് ടി​പ്പ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​യാ​ൻ ഇ​ട​യാ​യ​ത്.