വ​ന്യ​ജീ​വി ശ​ല്യം: ഡി​എ​ഫ്ഒ​യു​മാ​യി ടി. ​സി​ദ്ദി​ഖ് ച​ർ​ച്ച ന​ട​ത്തി
Wednesday, May 12, 2021 12:37 AM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്യ​ജീ​വി ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യു​ക്ത എം​എ​ൽ​എ ടി. ​സി​ദ്ദി​ഖ് സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ പി. ​ര​ഞ്ജി​ത്ത്കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ക​ൽ​പ്പ​റ്റ, മേ​പ്പാ​ടി റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രും പ​ങ്കെ​ടു​ത്തു.

മ​ണ്ഡ​ല​ത്തി​ലെ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ ജ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. കാ​ട്ടാ​ന​ക​ൾ ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും ഇ​റ​ങ്ങി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സി​ദ്ദി​ഖ് ഡി​എ​ഫ്ഒ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു വ​നാ​തി​ർ​ത്തി​ക​ളി​ൽ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ക്ക​ൽ, പ​ട്രോ​ളിം​ഗ് എ​ന്നി​വ​യ്ക്കൊ​പ്പം ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളും പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു. ഹാം​ഗിം​ഗ് പ​വ​ർ ഫെ​ൻ​സിം​ഗ് അ​ട​ക്കം പ​ദ്ധ​തി​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നു ഡി​എ​ഫ്ഒ ച​ർ​ച്ച​യ്ക്കി​ടെ പ​റ​ഞ്ഞു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വും അ​ഭാ​വ​വും മൂ​ലം വ​ന​സേ​ന നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം, ഭാ​വ​നാ​സ​ന്പ​ന്ന​വും ശാ​സ്ത്രീ​യ​വു​മാ​യ പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വം എ​ന്നി​വ​യും ച​ർ​ച്ചാ​വി​ഷ​യ​ങ്ങ​ളാ​യി.