നീ​ല​ഗി​രി​യി​ൽ ശ​ക്ത​മാ​യ മ​ഴ: വ്യാ​പ​ക നാ​ശം
Sunday, May 16, 2021 12:34 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ലും കാറ്റിലും വ്യാ​പ​ക നാ​ശം. പ​ന്ത​ല്ലൂ​ർ ഇ​ന്ദി​രാ​ന​ഗ​റി​ൽ അ​മൃ​ത​ത്തി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​ന്ദി​രാ​ന​ഗ​ർ, ഇ​രു​ന്പ്പാ​ലം മേ​ഖ​ല​യി​ൽ വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് മ​രം വീ​ണ് വൈ​ദ്യു​തി ക​ന്പി പൊ​ട്ടി വീ​ണു. ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി. ഏ​ലി​യാ​സ്ക​ട, കൈ​വ​ട്ട, ചോ​ലാ​ടി, സൂ​സം​പാ​ടി തു​ട​ങ്ങി​യ 20 ഓ​ളം സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ണു. നീ​ല​ഗി​രി​യി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ള്ള പു​ഴ​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ അ​ധി​കൃ​ത​ർ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി ക​ന്പ​രാ​ജ് എ​ന്ന മ​ണി​യു​ടെ 350 നേ​ന്ത്ര​വാ​ഴ​ക​ൾ ശ​ക്ത​മാ​യ കാ​റ്റി​നെ​ത്തു​ട​ർ​ന്ന് നി​ലം​പൊ​ത്തി. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഇ​യാ​ൾ​ക്ക് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. കു​ല​ച്ച വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഇ​യാ​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് റ​വ​ന്യൂ​വ​കു​പ്പി​നോ​ട് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.