മ​ഴ​ക്കെ​ടു​തി: 24 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു
Tuesday, May 18, 2021 12:01 AM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ൽ 24 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​താ​യി പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ. 22.35 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.
പ​ല​യി​ട​ങ്ങ​ളി​ലും വീ​ടി​ന് മു​ക​ളി​ൽ മ​രം പൊ​ട്ടി വീ​ണും മ​ണ്ണി​ടി​ച്ചി​ലി​ൽ​മൂ​ല​വു​മാ​ണ് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ബ​ത്തേ​രി താ​ലൂ​ക്കി​ൽ 10 വീ​ടു​ക​ളും മാ​ന​ന്ത​വാ​ടി​യി​ൽ ഒ​ന്പ​ത് വീ​ടു​ക​ളും വൈ​ത്തി​രി​യി​ൽ അ​ഞ്ച് വീ​ടു​ക​ളു​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

ക​ട​പു​ഴ​കി​യ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ പ​തി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നു പ​രി​ക്ക്
ക​ൽ​പ്പ​റ്റ: ക​ട​പു​ഴ​കി​യെ മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ പ​തി​ച്ചു സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മീ​ൻ വി​ൽ​പ​ന​ക്കാ​ര​നു പ​രി​ക്ക്. ഓ​ട​ത്തോ​ട് ആ​ത്തൂ​ർ വ​ള​പ്പി​ൽ റ​ഷീ​ദി​നാ​ണ്(45) പ​രി​ക്ക്. ഇ​ദ്ദേ​ഹ​ത്തെ അ​ര​പ്പ​റ്റ ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ മേ​പ്പാ​ടി മു​ക്കി​ൽ​പ്പീ​ടി​ക​യി​ലാ​ണ് സം​ഭ​വം. ചി​ല്ല​ക​ൾ വീ​ണ് സ്കൂ​ട്ട​റും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.