റ​വ​ന്യൂ പ​ട്ട​യ​ഭൂ​മി​യി​ലെ റി​സ​ർ​വ് മ​ര​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു വി​ട്ടു​കൊ​ടു​ക്ക​ണം: ക്ഷീ​രക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ്
Sunday, June 13, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ഭൂ​പ​തി​വ് നി​യ​മ​ത്തി​ലും ച​ട്ട​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തി റ​വ​ന്യു പ​ട്ട​യ​ഭൂ​മ​യി​ലെ റി​സ​ർ​വ് മ​ര​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നു ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. ദേ​വ​സ്യ, ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജീ​വ​ൻ പി. ​മ​ട​ക്കി​മ​ല എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ട്ട​യം ല​ഭി​ച്ച കാ​ലം മു​ത​ൽ കൈ​വ​ശ​ക്കാ​ർ സം​ര​ക്ഷി​ച്ചു​വ​രു​ന്ന​താ​ണ് ഈ​ട്ടി​യും തേ​ക്കും അ​ട​ക്കം റി​സ​ർ​വ് മ​ര​ങ്ങ​ൾ. ഇ​വ മു​റി​ച്ചു​വി​ൽ​ക്കാ​നു​ള്ള അ​വ​കാ​ശം ല​ഭി​ക്കു​ന്ന​തു കാ​ർ​ഷി​ക​ത്ത​ക​ർ​ച്ച​യു​ടെ തി​ക്ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു വ​ലി​യ ആ​ശ്വാ​സ​മാ​കും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വീ​ണു​കി​ട​ക്കു​ന്ന വീ​ട്ടി​യും തേ​ക്കും അ​ട​ക്കം കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ മ​ര​ങ്ങ​ളാ​ണ് ന​ശി​ക്കു​ന്ന​ത്.
ക​ച്ച​വ​ട​ക്കാ​രു​ടെ വാ​ക്ക് വി​ശ്വ​സി​ച്ചു കൈ​വ​ശ​ഭൂ​മി​യി​ലെ വീ​ട്ടി​ക​ൾ വി​റ്റ ക​ർ​ഷ​ക​ർ​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത വ​നം-​പോ​ലീ​സ് കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക്ഷീ​ര ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.