ക​ബ​നീ നീ​ർ​ത്ത​ട സം​ര​ക്ഷ​ണത്തിന്‍റെ മറവിൽ അ​ഴി​മ​തി; ജി​ല്ലാ ക​ല​ക്ട​ർ​ക്കും വി​ജി​ല​ൻ​സി​നും പ​രാ​തി ന​ൽ​കി
Sunday, June 13, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: ക​ബ​നി നീ​ർ​ത്ത​ട സം​ര​ക്ഷ​ണ​ത്തി​ന്‍റെ മ​റ​വി​ൽ ക​വു​ങ്ങി​ൻ ചീ​ള് കൊ​ണ്ട് കോ​ട്ട​ത്ത​റ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലേ തോ​ടു​ക​ൾ​ക്ക് ക​യ്യാ​ല നി​ർ​മ്മി​ച്ച​തി​ൽ വ​ൻ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട്ട​ത്ത​റ ഡി​വി​ഷ​ൻ മെ​ന്പ​ർ കൂ​ടി​യാ​യ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കും വി​ജി​ല​ൻ​സി​നും പ​രാ​തി ന​ൽ​കി.
ക​ർ​ഷ​ക​ർ​ക്ക് നീ​തി കി​ട്ടു​ന്ന​തി​ന് വേ​ണ്ടി എ​ല്ലാ​വി​ധ നി​യ​പോ​രാ​ട്ട​ങ്ങ​ൾ​ക്കും ഒ​രു ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​ക്ക് ഞാ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ നി​ന്നും നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​വ​ലം ര​ണ്ട് മാ​സം മു​ന്പ് പ​ണി തീ​ർ​ന്ന ക​യ്യാ​ല ഈ ​മ​ഴ​യെ​ത്ത് പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. നെ​ൽ​ക​ർ​ഷ​ക​ർ ഈ ​തോ​ട്ടി​ലേ വെ​ള്ള​ത്തേ​യാ​ണ് കൃ​ഷി​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്.
നെ​ൽ​ക്ക​ണ്ട​ത്തി​ലെ വെ​ള്ളം പു​ഴ​യി​ലേ​ക്ക് ഒ​ഴ​ക്കി​വി​ടാ​നേ ഈ ​പ​ദ്ധ​തി ഉ​പ​ക​രി​ക്കു​ക​യു​ള്ളു. പ്ര​ദേ​ശ​വാ​സി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യാ​ണ് ഗു​ണ​ഭോ​ക്തൃ ക​മ്മി​റ്റി പോ​ലും ഉ​ണ്ടാ​ക്കി​യ​ത്. ക​ർ​ഷ​ക​രെ പ്ര​യാ​സ​ത്തി​ലാ​ക്കി​കൊ​ണ്ട് ല​ക്ഷ​ങ്ങ​ൾ ചെ​ലെ​വ​ഴി​ച്ചു ന​ട​ത്തി​യ ഈ ​പ​ദ്ധ​തി​യി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.