സ്വ​ന്ത​മാ​യി ഡ​യ​റി​ഫാം; ല​തി​ക വി​ജ​യ​വ​ഴി​യി​ലാ​ണ്
Sunday, June 13, 2021 11:52 PM IST
പു​ൽ​പ്പ​ള്ളി: കു​ടി​യേ​റ്റ​കേ​ന്ദ്ര​മാ​യ പു​ൽ​പ്പ​ള്ളി​യി​ലെ ക്ഷീ​ര​മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വ​നി​താ​സാ​ന്നി​ധ്യ​മാ​യി മാ​റു​ക​യാ​ണ് അ​മ​ര​ക്കു​നി മ​ണ​ങ്കു​ന്നേ​ൽ ല​തി​ക. ക്ഷീ​ര​സം​ഘ​ത്തി​ലെ ജോ​ലി​യോ​ടൊ​പ്പം സ്വ​ന്ത​മാ​യി ഡ​യ​റി ഫാം ​ന​ട​ത്തി വി​ജ​യം കൊ​യ്യു​ക​യാ​ണ് ല​തി​ക.

പു​ൽ​പ്പ​ള​ളി ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ലെ സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ല​തി​ക ജീ​വി​തോ​പാ​ധി​യാ​യി പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പു ത​ന്നെ വീ​ട്ടി​ൽ പ​ശു​ക്ക​ളെ വ​ള​ർ​ത്താ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ പ​ശു​ക്ക​ളെ വാ​ങ്ങി ഡ​യ​റി​ഫാ​മാ​യി വി​പു​ല​പ്പെ​ടു​ത്തി​യി​ട്ട് ആ​റു വ​ർ​ഷ​മെ ആ​കു​ന്നു​ള്ളു. നി​ല​വി​ൽ ര​ണ്ടു കി​ടാ​ക്ക​ള​ട​ക്കം 12 പ​ശു​ക്ക​ളാ​ണ് ല​തി​ക​യു​ടെ ഫാ​മി​ലു​ള്ള​ത്. ഇ​തി​ൽ ആ​റെ​ണ്ണ​ത്തി​നാ​ണ് നി​ല​വി​ൽ ക​റ​വ​യു​ള്ള​ത്. ദി​വ​സേ​ന 100 ലി​റ്റ​ർ പാ​ൽ ക്ഷീ​ര​സം​ഘ​ത്തി​ൽ അ​ള​ക്കു​ന്നു​ണ്ട്. സ്വ​ന്തം സ്ഥ​ല​ത്തു ത​ന്നെ പ​ശു​ക്ക​ൾ​ക്കാ​യു​ള്ള പു​ൽ​കൃ​ഷി​യും ന​ട​ത്തി​വ​രു​ന്നു​ണ്ട്.

ജോ​ലി​ക്കു പോ​കു​ന്ന​തി​നാ​ൽ പ​ക​ൽ​സ​മ​യ​ത്തേ​ക്കു മാ​ത്രം ഒ​രു ജോ​ലി​ക്കാ​രി​യെ വ​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഭ​ർ​ത്താ​വ് എം.​എ​സ്. സു​രേ​ഷ് ബാ​ബു​വും മ​ക്ക​ളും അ​ട​ക്കം എ​ല്ലാ​വ​രും പ​ശു പ​രി​പാ​ല​ന​ത്തി​നു സ​ഹാ​യ​വു​മാ​യി ഒ​പ്പ​മു​ണ്ടെ​ന്ന് ല​തി​ക പ​റ​യു​ന്നു. അ​തി​രാ​വി​ലെ എ​ഴു​ന്നേ​റ്റാ​ണ് ക​റ​വ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​റു​ള്ള​ത്. എ​ല്ലാ ജോ​ലി​യും ക​ഴി​ഞ്ഞ് എ​ട്ട​ര​യോ​ടെ ക്ഷീ​ര​സം​ഘ​ത്തി​ലെ​ത്ത​ണം.

കാ​ലി​ത്തീ​റ്റ വി​ല​വ​ർ​ധ​ന​യ​ട​ക്കം ക്ഷീ​ര​ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന നി​ര​വ​ധി വി​ഷ​യ​ങ്ങ​ളു​ണ്ടെ​ന്നും ല​തി​ക വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി ക്ഷീ​ര​സം​ഘ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചെ​ല്ലാം അ​റി​യാ​മെ​ന്നും ല​തി​ക കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്താ​യി​രു​ന്നു ല​തി​ക ഫാം ​മാ​തൃ​ക​യി​ലേ​ക്ക് പ​ശു​വ​ള​ർ​ത്ത​ൽ മാ​റ്റി​യ​ത്.

ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക ഫാ​മു​ക​ളും ഹൈ​ടെ​ക് സം​വി​ധാ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണെ​ങ്കി​ലും ഇ​വി​ടെ പാ​ര​ന്പ​ര്യ​രീ​തി​യാ​ണ് അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. പാ​ൽ ക​റ​ക്കു​ന്ന മെ​ഷീ​നോ പു​ല്ലു​വെ​ട്ടു​ന്ന യ​ന്ത്ര​മോ ഇ​വി​ടെ​യി​ല്ല. എ​ല്ലാം സ്വ​ന്ത​മാ​യി ത​ന്നെ ചെ​യ്യു​ന്നു. സ്ഥി​ര​മാ​യി നി​ശ്ചി​ത പാ​ൽ ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ശു​പ​രി​പാ​ല​ന​മെ​ന്ന​തും ഫാ​മി​നെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു.

രാ​വി​ലെ​യും വൈ​കി​ട്ടും പ​ശു​പ​രി​പാ​ല​ന​വും പ​ക​ൽ​സ​മ​യ​ത്തെ ക്ഷീ​ര​സം​ഘ​ത്തി​ലെ ജോ​ലി​യു​മാ​ണ് ല​തി​ക​യെ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​യെ വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത്. 2000-ലാ​ണ് പു​ൽ​പ്പ​ള്ളി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ക്ലാ​ർ​ക്കാ​യി ല​തി​ക ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ജ​ന, അ​ഷി​ത എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.