ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ സ​ർ​വേ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
Wednesday, June 16, 2021 11:44 PM IST
പു​ൽ​പ്പ​ള്ളി: ബ​ത്തേ​രി താ​ലൂ​ക്ക് ദു​ര​ന്ത നി​വാ​ര​ണ സ​ർ​വേ മാ​പ്പ് ത​യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ലൂ​ക്ക് പ​രി​ധി​യി​ലെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ, കു​ള​ങ്ങ​ൾ, കി​ണ​റു​ക​ൾ, ജ​ലാ​ശ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ണ​ക്കെ​ടു​പ്പ് അ​ഗ്നി ര​ക്ഷ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. മ​ഴ​ക്കാ​ല ദു​ര​ന്ത​ങ്ങ​ൾ പ​തി​വാ​യ സ്ഥ​ല​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും വേ​ണ്ടി ആ​ണ് സ​ർ​വേ ന​ട​ത്തി മാ​പ്പ് ത​യാ​റാ​ക്കു​ന്ന​ത്. സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് ബ​ത്തേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​ധീ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. ഭ​ര​ത​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ മാ​ര​യ ഒ.​ജി. പ്ര​ഭാ​ക​ര​ൻ, ഹെ​ൻ​റി ജോ​ർ​ജ്, ജി​ജി മോ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.