ഡോ​ക്ട​ർ​മാ​ർ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Friday, June 18, 2021 11:15 PM IST
പു​ൽ​പ്പ​ള്ളി: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ശു​പ​ത്രി​ക​ൾ​ക്ക് മു​ന്പി​ൽ ന​ട​ത്തി​യ നി​ൽ​പ്പ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി​യി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. ബ​ത്തേ​രി ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ.​അ​ബ്ദു​ൾ ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​സ​ണ്ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​കാ​ര​ണ​മാ​യി ആ​ശു​പ​ത്രി​യും ഡോ​ക്ട​ർ​മാ​രും അ​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്നു. ശ​ക്ത​മാ​യ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ൽ ഉ​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നി​ല്ല.
ആ​ശു​പ​ത്രി​ക​ളെ സു​ര​ക്ഷി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് അ​ട​ക്കം സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തു​ക, അ​ക്ര​മി​ക​ളെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു നി​ൽ​പ്പ് സ​മ​രം.