വ​ന്യ​മൃ​ഗ​ശ​ല്യം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് റേ​ഞ്ച് ഓ​ഫീ​സി​ലേ​യ്ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, June 18, 2021 11:16 PM IST
പു​ൽ​പ്പ​ള്ളി: വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്ത​ത്തി​ൽ പു​ൽ​പ്പ​ള്ളി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കാനുള്ള ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. ധ​ർ​ണ സ​മ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ജു പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. ശ​ര​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​നോ​ജ് ക​ടു​പ്പി​ൽ, ലി​നീ​ഷ് ഫി​ലി​പ്പ്, ശ്രി​ജി​ത്ത് മു​ഴി​മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.