വ​യ​നാ​ട്ടി​ൽ നീ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന്
Sunday, June 20, 2021 3:38 AM IST
ക​ൽ​പ്പ​റ്റ: നീ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത വ​യ​നാ​ട് ജി​ല്ല​യി​ൽ പ​രീ​ക്ഷാ​കേ​ന്ദ്രം തു​ട​ങ്ങു​ന്നതി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ സ​തീ​ഷ് ഗു​പ്ത ടി.സി​ദ്ദി​ഖ് എം​എ​ൽ​എ​യെ അ​റി​യി​ച്ചു. ഡൽഹിയി​ൽ ഒ​ക്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മ​ല​യോ​ര പ്ര​ദേ​ശ​മാ​യ വ​യ​നാ​ട് ജി​ല്ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി മ​ത്സ​ര പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ല​യി​ൽ ഇ​ല്ലാ​ത്ത​താ​ണ്. നൂ​റി​ല​ധി​കം കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി മ​റ്റു ജി​ല്ല​ക​ളെ ആ​ശ്ര​യി​ച്ചാ​ൽ മാ​ത്ര​മേ ഇ​ത്ത​രം പ​രീ​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ.
സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദൂ​ര യാ​ത്ര ചെ​യ്ത്് പ​രീ​ക്ഷ​യെ​ഴു​തി മ​ട​ങ്ങു​ന്ന​തും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ കൊ​ണ്ട് ത​ന്നെ പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള സാ​ധ്യ​ത മ​ങ്ങു​ക​യാ​ണെ​ന്നും ജി​ല്ല​യു​ടെ ദ​യ​നീ​യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ധാ​ന മ​ത്സ​ര​പ​രീ​ക്ഷ​യാ​യ നീ​റ്റ് പ​രീ​ക്ഷ​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ വ​യ​നാ​ട് ജി​ല്ല​യി​ൽ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യം പ്രാ​ധാ​ന്യ​മു​ള്ള​താ​ണെ​ന്നും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്നും നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ സ​തീ​ഷ് ഗു​പ്ത എം​എ​ൽ​എയ്ക്ക് ​ഉ​റ​പ്പ് ന​ൽ​കി.