കോ​വി​ഡ് മൂ​ന്നാം ത​രം​ഗം: പ്ര​തി​രോ​ധ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു
Monday, June 21, 2021 12:13 AM IST
പു​ൽ​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ൽ​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്റ്റാ​ഫി​നെ​യും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഒ​ന്നാം​ഘ​ട്ട പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പു​ൽ​പ്പ​ള്ളി വി​ജ​യ ഹൈ​സ്കൂ​ളി​ൽ വ​ച്ച് ന​ട​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​ന്പി​ൽ 250 ഓ​ളം വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും സം​ബ​ന്ധി​ച്ചു. പു​ൽ​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി സ​മൂ​ഹ​ത്തെ മു​ഴു​വ​ൻ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള സു​ര​ക്ഷി​ത പ​ട്ട​ണം ആ​ക്കി മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളെ​യും സ്റ്റാ​ഫി​നെ​യും വാ​ക്സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു. സ​ന്പൂ​ർ​ണ കോ​വി​ഡ് ര​ഹി​ത ഗ്രാ​മ​മാ​ക്കി പു​ൽ​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ മാ​റ്റി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും പ​രി​പൂ​ർ​ണ പി​ന്തു​ണ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര അ​റി​യി​ച്ചു. സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​തോ​മ​സ് മാ​ത്യു​വി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഉ​ദ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന ക്യാ​ന്പി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം കെ.​എ​സ്. അ​ജി​മോ​ൻ, ഷൈ​ജു മം​ഗ​ല്യ, ഷാ​ജി​മോ​ൻ, ബാ​ബു രാ​ജേ​ഷ്, പ്ര​ഭാ​ക​ര​ൻ, ഹം​സ, ത​ങ്ക​ച്ച​ൻ, സി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.