വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്നു​മു​ത​ൽ കി​ട​ത്തിച്ചി​കി​ത്സ ആ​രം​ഭി​ക്കും
Friday, June 25, 2021 12:21 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ന്നു മു​ത​ൽ കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കും. കോ​വി​ഡി​നെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ചി​ലാ​യി​രു​ന്നു അ​ന്ന​ത്തെ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​ത്. ഇ​നി മു​ത​ൽ കി​ട​ത്തി ചി​കി​ത്സ​യും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ഭ്യ​മാ​കും. കോ​വി​ഡ് രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യാ​നാ​യി അ​ന്ന​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി​രു​ന്ന മാ​ന​ന്ത​വാ​ടി​യി​ലെ ആ​ശു​പ​ത്രി ജി​ല്ലാ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​പി വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ മാ​ന​ന്ത​വാ​ടി​യി​ലെ ത​ന്നെ മൂ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ സാ​റ്റ​ലൈ​റ്റ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി ചി​കി​ത്സ ക്ര​മീ​ക​രി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.
പി​ന്നീ​ട് ഒ​ന്നാം ലോ​ക്ഡൗ​ണി​ന് ശേ​ഷം ഒ​പി വി​ഭാ​ഗ​ങ്ങ​ൾ മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ലേ​ക്ക് മാ​റ്റു​ക​യും ഗൈ​ന​ക്ക് വി​ഭാ​ഗ​വും പീ​ഡി​യാ​ട്രി​ക്ക് വി​ഭാ​ഗ​വും വീ​ണ്ടും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും കി​ട​ത്തി ചി​കി​ത്സ​യും മ​റ്റും ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ന​മ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി, പീ​ച്ചം​ങ്കോ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ക്ര​മീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം പു​തി​യ ബ്ലോ​ക്കി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യെ​ങ്കി​ലും കി​ട​ത്തി ചി​കി​ത്സ​യും ഓ​പ്പ​റേ​ഷ​നും ഉ​ൾ​പ്പെ​ടെ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഇ​ന്ന് കി​ട​ത്തി ചി​കി​ത്സ​യും മ​റ്റും തു​ട​ങ്ങു​ന്ന​തോ​ടെ രോ​ഗി​ക​ൾ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​വു​മാ​വും.