മൈ​ലാ​ടി കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Thursday, July 22, 2021 12:05 AM IST
വൈ​ത്തി​രി: ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ മൈ​ലാ​ടി കോ​ള​നി​ക്കാ​രു​ടെ വീ​ട് നി​ർ​മാ​ണ​വും പു​ന​ര​ധി​വാ​സ​വും വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ നി​ർ​മാ​ണം പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ൽ പു​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. മാ​സ​ങ്ങ​ളാ​യി വീ​ട് നി​ർ​മാ​ണം ഇ​ഴ​യു​ന്ന​തും കോ​ള​നി​യി​ലെ മ​റ്റു കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പെ​ട​ൽ വൈ​കു​ന്ന​തും​മൂ​ലം പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ ഏ​റെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു.

ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട മൈ​ലാ​ടി കോ​ള​നി​യി​ൽ ഇ​രു​പ​ത്തി​മൂ​ന്ന് പ​ണി​യ വി​ഭാ​ഗ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​തി​റ്റാ​ണ്ടു കാ​ലം വി​ക​സ​നം എ​ത്താ​തെ അ​തീ​വ ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ മൈ​ലാ​ടി കോ​ള​നി​യി​ലെ വീ​ടു​ക​ളു​ടെ ദു​ര​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 11 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നും ബാ​ക്കി കു​ടും​ബ​ങ്ങ​ളെ സ്ഥ​ലം ക​ണ്ട​ത്തി പു​ന​ര​ധി​വാ​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മാ​സ​ങ്ങ​ളോ​ളം നി​ല​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​ദി​വാ​സി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ മി​ക്ക വീ​ടു​ക​ളു​ടെ​യും നി​ർ​മാ​ണം ഇ​പ്പോ​ൾ ലി​ന്‍റി​ൽ വ​രെ​യെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം കോ​ള​നി​യി​ലെ വീ​ടു​ക​ൾ പൊ​ളി​ച്ച​പ്പോ​ൾ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ സ​മീ​പ​ത്തെ വ​യ​ലി​ൽ താ​ലി​കാ​ലി​ക കു​ടി​ലു​ക​ൾ കെ​ട്ടി​യാ​ണ് താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. ഷീ​റ്റ് മ​റ​ച്ചു കെ​ട്ടി​യ ഒ​റ്റ മു​റി ഷെ​ഡി​ൽ മൂ​ന്നും നാ​ലും കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് കു​ടി​വെ​ള്ളം, ടോ​യ്‌​ല​റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ക​ടു​ത്ത ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് വ​യ​ലി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് പ​രി​സ​രം മ​ലി​ന​മാ​യ​തു​കാ​ര​ണം ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ലാ​ണ്. നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​യ​ൽ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം ആ​കു​മെ​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്ന​ത്.