ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ്: വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും
Friday, July 23, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​നെ വ​ര​വേ​റ്റ് ജി​ല്ലാ ഖോ-​ഖോ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് രാ​വി​ലെ 11ന് ​കാ​ക്ക​വ​യ​ൽ ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പോ​ൾ ഡൈ​വിം​ഗും ജി​ല്ലാ അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ പു​തി​യ ബസ് സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്തുനി​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ച്ച് സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സ​മാ​പി​ക്കു​ന്ന ദീ​പ​ശി​ഖാ പ്ര​യാ​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തു​ന്ന ദീ​പ​ശി​ഖ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള​ള സ്വീ​ക​രി​ക്കും. വൈ​കിട്ട് നാ​ലി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും സം​യു​ക്തമായി സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഒ​ളി​ന്പി​ക് ദീ​പം തെ​ളി​യി​ക്കും.