ഒ​ളി​ന്പി​ക് സൈ​ക്കി​ൾ റൈ​ഡ് ന​ട​ത്തി
Friday, July 23, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തു​ന്ന വി​വി​ധ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​നാ​ട് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ളി​ന്പി​ക് സൈ​ക്കി​ൾ റൈ​ഡ് ന​ട​ത്തി. വ​യ​നാ​ടി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ ല​ക്കി​ടി​യി​ൽ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ലീം ക​ട​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മു​ഹ​മ്മ​ദ് യൂ​സ​ഫ് ഫ്ളാ​ഗ് ഓ​ഫ് ന​ട​ത്തി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 ൽ ​അ​ധി​കം സൈ​ക്കി​ൾ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
ഡി​എം വിം​സ് ഹോ​സ്പി​റ്റ​ൽ യാ​ത്ര​യി​ൽ ആ​വ​ശ്യ​മാ​യ വൈ​ദ്യ സ​ഹാ​യം ന​ൽ​കി. വ​യ​നാ​ട് സൈ​ക്കി​ൾ സ്റ്റോ​ർ യാ​ത്ര​ക്കാ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി. ല​ക്കി​ടി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി കൊ​ള​ഗ​പ്പാ​റ ഹി​ൽ ഡി​സ്ട്രി​ക്റ്റ് ക്ല​ബി​ൽ സ​മാ​പി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​മ​ധു സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ. ​റ​ഫീ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഷെ​മീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ജി​ല്ലാ സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​ബൈ​ർ ഇ​ള​കു​ളം, വ​യ​നാ​ട് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വാ​ഞ്ചീ​ശ്വ​ര​ൻ, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ വി​ൽ​ട്ട​ണ്‍, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഭ​ര​ണ സ​മി​തി​യം​ഗം എ​ൻ.​സി. സാ​ജി​ദ്, വ​യ​നാ​ട് ടൂ​റി​സം ഓ​ർ​ഗ​നേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സി.​പി. സൈ​ലേ​ഷ്, മു​ഹ​മ്മ​ത് നി​യാ​സ്, ജോ ​ജോ​സ് കൈ​ന​ടി, അ​നൂ​പ് പാ​ലു​കു​ന്ന്, വി​നോ​ദ്, അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ലൂ​ക്കാ ഫ്രാ​ൻ​സി​സ് , ബോ​ക്സിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ദീ​പേ​ഷ്, എം.​എ. സോ​ള​മ​ൻ, സൈ​ക്ലിം​ഗ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ത് സാ​ജി​ത്, മി​ഥു​ൻ വ​ർ​ഗീ​സ്, റാ​ഹി​ത്, ഷാ​ജി പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.