ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ൾ ന​ൽ​കി
Saturday, July 24, 2021 12:53 AM IST
വൈ​ത്തി​രി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ ബ്രാ​ഞ്ച് സം​സ്ഥാ​ന ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ച്ച ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​റു​ക​ൾ, മാ​സ്കു​ക​ൾ, ഗൗ​ണു​ക​ൾ എ​ന്നി​വ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി. വൈ​ത്തി​രി വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷെ​റി​ൻ ജോ​സ​ഫ് സേ​വ്യ​റി​ന് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.
റെ​ഡ് ക്രോ​സ് താ​ലൂ​ക്ക് ഇ​ൻ-​ചാ​ർ​ജ് എ.​പി ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ഡ് ക്രോ​സ് ജി​ല്ലാ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ക്കീ​ർ ഹു​സൈ​ൻ, വാ​ർ​ഡ് അം​ഗം ജി​നി​ഷ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വൈ​ത്തി​രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ ദി​ൽ​വേ, വു​മ​ണ്‍​സ് വോ​യി​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ, ഷാ​ജി പോ​ൾ, അ​ബ്ദു​ൾ സ​മ​ദ് പ​ച്ചി​ല​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.